KeralaLatest NewsNews

അമിത വേഗതയില്‍ എത്തിയ ബൈക്ക് ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: പ്രതിക്കെതിരെ കാപ്പ ചുമത്താന്‍ പൊലീസ്

മൂവാറ്റുപുഴ: മൂവാറ്റുപുഴയിൽ അമിത വേഗതയില്‍ എത്തിയ ബൈക്ക് ഇടിച്ച് വിദ്യാര്‍ത്ഥിനി മരിച്ച സംഭവത്തില്‍ പ്രതിക്കെതിരെ കാപ്പ ചുമത്താന്‍ പൊലീസ്. ഏനാനെല്ലൂര്‍ സ്വദേശി ആന്‍സണ്‍ റോയിക്കെതിരെയാണ് കാപ്പ ചുമത്തുക.സംഭവത്തില്‍ പ്രതിക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിയിരുന്നു.

ഇയാൾ കൊലപാതക ശ്രമമടക്കം നിരവധി കേസുകളിൽ പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ സ്ഥിരമായി ലഹരി ഉപയോഗിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്. അപകടത്തിന് മുൻപ് ഇയാളുടെ അമിതവേഗതയെ വിദ്യാർത്ഥികൾ ചോദ്യം ചെയ്തിരുന്നു.

മൂവാറ്റുപുഴ നിര്‍മ്മല കോളേജ് ബികോം അവസാന വര്‍ഷ വിദ്യാർത്ഥിനിയായ വാളകം കുന്നയ്ക്കാല്‍ നമിതയാണ് ഇന്നലെ ബൈക്കിടിച്ച് മരിച്ചത്. പരീക്ഷ കഴിഞ്ഞെത്തിയ വിദ്യാർത്ഥിനി റോഡ് മുറിച്ച് കടക്കുന്നതിനിടയിലായിരുന്നു അപകടം സംഭവിച്ചത്. നമിതയുടെ കൂടെ ഉണ്ടായിരുന്ന വിദ്യാര്‍ത്ഥിനിക്ക് അപകടത്തില്‍ പരുക്കേറ്റു. നിര്‍മ്മല കോളേജിന് മുന്നിലാണ് അപകടം നടന്നത്. കോളേജ് ജംഗ്ഷനില്‍ റോഡ് മുറിച്ച്കടക്കുകയായിരുന്ന വിദ്യാര്‍ത്ഥികളെ മൂവാറ്റുപുഴ ഭാഗത്ത് നിന്ന് വന്ന ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ബൈക്ക് യാത്രക്കാരനായ ആന്‍സണ്‍ റോയിക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പരുക്കേറ്റ ഇരുവരെയും നാട്ടുകാര്‍ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നമിതയുടെ ജീവന്‍ രക്ഷിക്കാനായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button