Latest NewsNewsTechnology

ഫേസ്ബുക്ക് നൽകുന്ന നഷ്ടപരിഹാര തുകയിൽ നിന്ന് ഒരു പങ്ക് നേടാം! അവസരം ഈ രാജ്യത്തിലെ ഉപഭോക്താക്കൾക്ക് മാത്രം

ഈ വർഷം ഓഗസ്റ്റ് 25ന് മുൻപ് ഓൺലൈനായി നഷ്ടപരിഹാരത്തിന് അപേക്ഷിക്കുന്നവർക്ക് തുകയുടെ ഒരു പങ്ക് ലഭിക്കുന്നതാണ്

ഫേസ്ബുക്ക് നൽകുന്ന നഷ്ടപരിഹാര തുകയിൽ നിന്ന് ഒരു പങ്ക് നേടാൻ ഉപഭോക്താക്കൾക്കും അവസരം. യുഎസിലെ ഫേസ്ബുക്ക് ഉപഭോക്താക്കൾക്കാണ് നഷ്ടപരിഹാരത്തിന് അപേക്ഷ സമർപ്പിക്കാൻ സാധിക്കുക. കേംബ്രിഡ്ജ് അനലിറ്റിക്കയെ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ ഉപയോഗിക്കാൻ അനുവദിച്ച കേസിലെ ഒത്തുതീർപ്പുമായി ബന്ധപ്പെട്ടാണ് ഉപഭോക്താക്കൾക്ക് നഷ്ടപരിഹാരം നൽകുക. ഏകദേശം 72.5 ഡോളർ നഷ്ടപരിഹാരം നൽകാനാണ് കമ്പനിയുടെ തീരുമാനം.

ഈ വർഷം ഓഗസ്റ്റ് 25ന് മുൻപ് ഓൺലൈനായി നഷ്ടപരിഹാരത്തിന് അപേക്ഷിക്കുന്നവർക്ക് തുകയുടെ ഒരു പങ്ക് ലഭിക്കുന്നതാണ്. 2007 മെയ് 24നും, 2022 ഡിസംബർ 22 നും ഇടയിൽ ഫേസ്ബുക്ക് അക്കൗണ്ട് ഉള്ളവർക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാവുന്നതാണ്. കേസ് ഒത്തുതീർപ്പാക്കിയ തുകയിൽ ഉപഭോക്താക്കൾക്ക് എത്ര തുകയാണ് നഷ്ടപരിഹാരമായി ലഭിക്കുക എന്നത് സംബന്ധിച്ച വിവരങ്ങൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ആകെ തുക എല്ലാവർക്കുമായി വീതിക്കുമ്പോൾ തുല്യ പങ്ക് ലഭിക്കുമെന്നാണ് സൂചന. അതേസമയം, അപേക്ഷകരുടെ എണ്ണം കൂടുതലാണെങ്കിൽ, ലഭിക്കുന്ന തുക പരിമിതമായിരിക്കും. 2018-ലാണ് കേംബ്രിഡ്ജ് അനലിറ്റിക്കയുമായി ബന്ധപ്പെട്ട കേസ് പുറത്തുവരുന്നത്.

Also Read: കൊല്ലത്ത് ഹോട്ടലിൽ കോഴിക്കറിയിൽ ഉപ്പ് കുറഞ്ഞതിനെച്ചൊല്ലി സംഘർഷം: 3 പേർക്ക് കുത്തേറ്റു, ആറു പേർക്ക് പരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button