കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കൂടുതൽ സർവീസുകൾ നടത്താനൊരുങ്ങി യുഎഇയുടെ ഔദ്യോഗിക വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവെയ്സ്. ഒക്ടോബർ 29 മുതലാണ് കൊച്ചി-അബുദാബി റൂട്ടിൽ കൂടുതൽ സർവീസുകൾ ആരംഭിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം, യാത്രക്കാരുടെ എണ്ണം വർദ്ധിച്ചതോടെ ആഴ്ചയിൽ 20 സർവീസാണ് പുതുതായി നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
ഇത്തിഹാദ് എയർവെയ്സിന്റെ പ്രധാന വിപണികളിൽ ഒന്നാണ് ഇന്ത്യ. കൊച്ചിക്ക് പുറമേ, 7 ഇന്ത്യൻ നഗരങ്ങളിലേക്ക് കൂടി സർവീസ് വ്യാപിപ്പിക്കാൻ എയർലൈൻ ലക്ഷ്യമിടുന്നുണ്ട്. ബെംഗളൂരു, മുംബൈ, അഹമ്മദാബാദ്, കൊൽക്കത്ത, ഹൈദരാബാദ്, ഡൽഹി, ചെന്നൈ എന്നീ നഗരങ്ങളിലേക്കാണ് സർവീസ് നടത്തുക. അതേസമയം, ഇന്ത്യയിൽ നിന്ന് അബുദാബി വഴി അമേരിക്കയിലേക്ക് പോകുന്ന യാത്രക്കാർക്ക് യുഎസ് പ്രീ-ക്ലിയറൻസ് സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്ത്യൻ യാത്രക്കാർക്ക് ഏറെ ഗുണം ചെയ്യുന്നതാണ്.
Also Read: 15 കാരിയെ പലതവണ പീഡിപ്പിച്ചു, കൊന്നുകളയുമെന്ന് ഭീഷണി: ജോത്സ്യന്‍ അറസ്റ്റില്‍
Post Your Comments