KannurKeralaNattuvarthaLatest NewsNews

ഷംസീർ പറഞ്ഞതിൽ ഒരു തെറ്റുമില്ല: ഷംസീറിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് മുസ്ലിമായത് കൊണ്ട്: ഇപി ജയരാജൻ

കണ്ണൂർ: സ്പീക്കർ എഎൻ ഷംസീറിന് പിന്തുണയുമായി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഷംസീർ തെറ്റായി ഒരു കാര്യവും പറഞ്ഞിട്ടില്ലെന്നും സംഘ്പരിവാറിന്റെ മുസ്ലീം വിരുദ്ധമനോഭാവമാണ് അവർ പ്രകടമാക്കുന്നതെന്നും ജയരാജൻ പറഞ്ഞു.

‘ഷംസീർ ഒരു മുസ്ലിമാണ്. അതുകൊണ്ടാണ് അവർ അദ്ദേഹത്തെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത്. അതിലൂടെ അദ്ദേഹത്തെയും അവരുടെ നേട്ടങ്ങളെയും നിഷ്ക്രിയമാക്കാമെന്നാണ് സംഘ് പരിവാർ കരുതുന്നത്. സ്പീക്കർ എന്ന നിലയിൽ തിളങ്ങിനിൽക്കുന്ന ഷംസീർ പ്രാപ്തനായ ഒരു നിയമജ്ഞൻ എന്നനിലയിൽ തന്നെ പേരെടുക്കാൻ ചുരുങ്ങിയ കാലംകൊണ്ട് സാധിച്ചയാളാണ്. അദ്ദേഹം ഒരു വിദ്യാലയത്തിൽ ശാസ്ത്രവിഷയങ്ങളാണ് ക്ലാസെടുത്തത്. ജനങ്ങളെ ചൂഷണം ചെയ്യുന്ന അന്ധവിശ്വാസങ്ങളും അനാചരങ്ങളെയും സംബന്ധിച്ചാണ് പറഞ്ഞത്. അല്ലാതെ ഒരുമതവിഭാഗത്തെയും അവഹേളിച്ചിട്ടില്ല,’ ഇപി ജയരാജൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button