തിരുവനന്തപുരം: മദ്യനയത്തില്‍ ഷാപ്പുകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കാന്‍ തീരുമാനിച്ചു എന്ന നിലയില്‍ ചില മാധ്യമങ്ങളില്‍ വന്നത് തെറ്റായ വാര്‍ത്തയാണെന്ന് എക്‌സൈസ് മന്ത്രി എം.ബി രാജേഷ്. മന്ത്രിയുടെ ഓഫീസ് വാര്‍ത്താകുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബാറുകളെപ്പോലെ ഷാപ്പുകള്‍ക്കും സ്റ്റാര്‍ പദവി നല്‍കാന്‍ പുതിയ മദ്യനയത്തില്‍ തീരുമാനമായെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്ത. ഇതിനെയാണ് മന്ത്രിയുടെ ഓഫീസ് നിഷേധിച്ചത്.
Read Also: വെള്ളത്തൂവലില്‍ പുലിയിറങ്ങി: പുലിയുടെ ദൃശ്യങ്ങള്‍ സിസിടിവിയിൽ
മന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ വാര്‍ത്താകുറിപ്പ്:
‘മദ്യനയത്തില്‍ ഷാപ്പുകള്‍ക്ക് സ്റ്റാര്‍ പദവി നല്‍കാന്‍ തീരുമാനിച്ചു എന്ന നിലയില്‍ ചില മാധ്യമങ്ങളില്‍ വന്നത് തെറ്റായ വാര്‍ത്തയാണ്. ഷാപ്പുകളെ ഹോട്ടലുകളിലെ പോലെ തരംതിരിക്കാനോ, സ്റ്റാര്‍ പദവി നല്‍കാനോ തീരുമാനിച്ചിട്ടില്ല. മന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് ശേഷവും പലരും ഈ രീതിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് ഈ അറിയിപ്പ്. തെറ്റായ വിവരം തിരുത്താന്‍ അഭ്യര്‍ത്ഥിക്കുന്നു.
കള്ളിനെ പ്രകൃതിജന്യവും പരമ്പരാഗതവുമായ തനത് ലഹരി പാനീയമായി അവതരിപ്പിക്കാനാണ് തീരുമാനിച്ചത്. കള്ളുഷാപ്പുകളുടെ മുഖഛായ മാറ്റി വിദേശ വിനോദ സഞ്ചാരികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് കേരളത്തിന്റെ തനത് ഭക്ഷണവും ശുദ്ധമായ കള്ളും ലഭ്യമാകുന്ന സ്ഥാപനങ്ങളാക്കി മാറ്റും. കേരളാ ടോഡി എന്ന പേരില്‍ കേരളത്തില്‍ ഉത്പാദിപ്പിക്കുന്ന കള്ള് ബ്രാന്‍ഡ് ചെയ്യാനും തീരുമാനിച്ചിട്ടുണ്ട്’.
Post Your Comments