Latest NewsNewsBusiness

അടിമുടി മാറാൻ എയർ ഇന്ത്യ! ഭാഗ്യചിഹ്നമായ മഹാരാജയിലും മാറ്റങ്ങൾ വരുത്താൻ സാധ്യത

1946 ലാണ് മഹാരാജ ചിത്രം രൂപകൽപ്പന ചെയ്തത്

ടാറ്റാ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ വിമാന കമ്പനിയായ എയർ ഇന്ത്യ അടിമുടി മാറുന്നു. പുത്തൻ അഴിച്ചുപണികളുടെ ഭാഗമായി എയർ ഇന്ത്യയുടെ ഭാഗ്യചിഹ്നമായ മഹാരാജയെയും പരിഷ്കരിക്കാനാണ് ടാറ്റ ഗ്രൂപ്പിന്റെ നീക്കം. മാറിവന്ന സാഹചര്യം കണക്കിലെടുത്താണ് ഭാഗ്യചിഹ്നത്തിലും മാറ്റം വരുത്താനുളള തീരുമാനത്തിലേക്ക് എയർ ഇന്ത്യ എത്തിയത്.

എയർ ഇന്ത്യയിലെ യാത്രക്കാരിൽ ഭൂരിഭാഗവും ബിസിനസ് യാത്രക്കാരും, കോർപ്പറേറ്റ് എക്സിക്യൂട്ടീവുകളുമാണ്. ഇവർക്ക് മഹാരാജയുടെ പ്രാധാന്യം അറിയണമെന്നില്ല. ഈ സാഹചര്യത്തിലാണ് പുതിയ കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊണ്ട് മറ്റൊരു ഭാഗ്യചിഹ്നം കൊണ്ടുവരാനുള്ള പദ്ധതികൾക്ക് തുടക്കമിടുന്നത്. എയർപോർട്ട് ലോഞ്ച്, പ്രീമിയം ക്ലാസുകൾ എന്നിവിടങ്ങളിൽ മഹാരാജ ചിത്രം തുടർന്നും ഉപയോഗിക്കുമെങ്കിലും, ഇവയെ ഇനി ഭാഗ്യചിഹ്നമായി അവതരിപ്പിക്കില്ല എന്നാണ് സൂചന. 1946 ലാണ് മഹാരാജ ചിത്രം രൂപകൽപ്പന ചെയ്തത്.

Also Read: അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് കോളേജ് വിദ്യാർഥി മരിച്ച സംഭവം: യുവാവിനെതിരെ നരഹത്യാക്കുറ്റം

shortlink

Related Articles

Post Your Comments

Related Articles


Back to top button