Latest NewsNewsAutomobile

ദേശീയപാതകളിലെ സിഗ്നൽ സംവിധാനത്തിൽ വിട്ടുവീഴ്ച പാടില്ല: ഹൈവേ സിഗ്നലിംഗ് മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്രം

ദേശീയപാതകളിലും എക്സ്പ്രസ് വേകളിലും സുരക്ഷിതമായി വാഹനം ഓടിക്കണമെങ്കിൽ കൃത്യമായ സിഗ്നലിംഗ് സംവിധാനം അനിവാര്യമാണ്

ദേശീയപാതകളിലെ സിഗ്നൽ സംവിധാനത്തിൽ വിട്ടുവീഴ്ച പാടില്ലെന്ന് കേന്ദ്രസർക്കാർ. ദേശീയപാതകളിൽ ട്രാഫിക് നിയമങ്ങൾ കർശനമായി പാലിക്കാൻ, കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കിയിട്ടുണ്ട്. ദേശീയപാത അതോറിറ്റി, സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാർ എന്നിവർക്കാണ് നിർദ്ദേശം നൽകിയത്. ദേശീയപാതകളിലും എക്സ്പ്രസ് വേകളിലും സുരക്ഷിതമായി വാഹനം ഓടിക്കണമെങ്കിൽ കൃത്യമായ സിഗ്നലിംഗ് സംവിധാനം അനിവാര്യമാണ്.

ദേശീയപാതകളിൽ വേഗപരിധി, നോ പാർക്കിംഗ്, നോ എൻട്രി തുടങ്ങിയ ചിഹ്നങ്ങളും മറ്റ് സിഗ്നലുകളും നിശ്ചിത അളവിലും വലുപ്പത്തിലുമായിരിക്കണം. ചുവന്ന വൃത്തത്തിനുള്ളിലെ നിർബന്ധമായും പാലിക്കേണ്ട കാര്യങ്ങൾ, ചുവന്ന ത്രികോണത്തിലെ മുന്നറിയിപ്പുകൾ, നീല ചതുരത്തിലെ വിവരങ്ങൾ നൽകുന്ന സിഗ്നലുകൾ എന്നിവ പ്രധാനപ്പെട്ടവയാണ്. ഓരോ 5 കിലോമീറ്ററിനുളളിലും അടിയന്തര ഹെൽപ്പ് ലൈൻ നമ്പർ- 1033 പതിപ്പിക്കേണ്ടതാണ്. കൂടാതെ, 5 കിലോമീറ്റർ പരിധിയിൽ റൂട്ട് മാർക്കറും നിർബന്ധമായും സ്ഥാപിക്കണം. രാജ്യത്ത് ഏറ്റവുമധികം വാഹനാപകടങ്ങൾ ഉണ്ടാകുന്നത് ദേശീയപാതകളിലാണ്. ഈ സാഹചര്യത്തിലാണ് ട്രാഫിക് നിയമങ്ങൾ കർശനമാക്കുന്നത്.

Also Read: മഴ തുടരുന്നു: ബീച്ചുകളിലേക്കുള്ള പ്രവേശനത്തിന് നിരോധനം, കോഴിക്കോട് ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

shortlink

Related Articles

Post Your Comments

Related Articles


Back to top button