ബെറ്റർ ഹെൽത്ത് പ്രസിദ്ധീകരിച്ച ഒരു പഠനമനുസരിച്ച്, 40-45 വയസ്സിൽ പുരുഷന്മാരുടെ ബീജ ഉത്പാദനം കുറയുന്നു. അപ്പോൾ അവർക്ക് കുട്ടികളുണ്ടാകാൻ സാധ്യത കുറയുന്നു. അല്ലെങ്കിൽ അവരുടെ പങ്കാളിയ്ക്ക് തുടർച്ചയായി ഗർഭച്ഛിദ്രം നടന്നേക്കാം. പലതരത്തിലുള്ള പ്രശ്നങ്ങൾ കാരണം പുരുഷന്മാർക്ക് വന്ധ്യത ഉണ്ടാകാം.
സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ പറയുന്നതനുസരിച്ച്, മദ്യപാനം, പുകവലി, സ്റ്റിറോയിഡ് ഉപയോഗം, മയക്കുമരുന്ന് ഉപയോഗം, കാൻസർ ചികിത്സ, പ്രമേഹം എന്നിവയാണ് പ്രധാന കാരണങ്ങൾ.
രണ്ട് ദിവസം കുടിവെള്ളം മുടങ്ങും: മുന്നറിയിപ്പുമായി അധികൃതർ
പ്രായം കൂടുന്തോറും കായികശേഷി കുറയുകയും ശരീരത്തിന്റെ പ്രവർത്തനങ്ങൾ മന്ദഗതിയിലാവുകയും ചെയ്യുന്നു. ജീവിതശൈലിയും ഇതിന് ഒരു പ്രധാന ഘടകമാണ്. ബീജത്തിന്റെ ആരോഗ്യം അതിന്റെ അളവ്, ഘടന, ചലനശേഷി എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഒരു മില്ലിലിറ്റർ ബീജത്തിൽ 15 ദശലക്ഷത്തിൽ താഴെ ബീജങ്ങളുണ്ടെങ്കിൽ ഗർഭധാരണം സാധ്യമല്ല.
22-25 കാലയളവിലാണ് പുരുഷന്മാരുടെ പ്രത്യുൽപാദനശേഷി ഏറ്റവും ആരോഗ്യകരം. 35 വയസ്സിന് മുമ്പ് കുഞ്ഞുങ്ങൾക്കായി ശ്രമിക്കുന്നതാണ് നല്ലത്. 20-കളുടെ അവസാനം മുതൽ 30-കളുടെ ആരംഭം വരെ ഒരു പുരുഷൻ പിതൃത്വത്തിന് ഏറ്റവും അനുയോജ്യനാണെന്ന് വിദഗ്ധർ ശുപാർശ ചെയ്യുന്നു.
Post Your Comments