KeralaLatest NewsNews

ന്യൂനമര്‍ദ്ദം തീവ്രം, മണ്‍സൂണ്‍ പാത്തി സജീവമായി: കനത്ത മഴ പ്രവചിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കന്‍ ഒഡിഷയ്ക്കും വടക്കന്‍ ആന്ധ്രാപ്രദേശിനും മുകളിലായി ശക്തികൂടിയ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു. മണ്‍സൂണ്‍ പാത്തി നിലവില്‍ സാധാരണ സ്ഥാനത്ത് നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു. അടുത്ത 2 – 3 ദിവസത്തിനുള്ളില്‍ പതിയെ വടക്കോട്ട് മാറാനാണ് സാധ്യത. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മിതമായ തോതില്‍ വ്യാപകമായ മഴയ്ക്കാണ് സാധ്യതയുള്ളതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read Also: സീരിയല്‍ ചിത്രീകരണത്തിനിടെ 200-ലധികം ആളുകൾ ഉണ്ടായിരുന്ന സെറ്റില്‍ പുലിയിറങ്ങി

മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട് ഉള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അതേസമയം, മണ്‍സൂണ്‍ പാത്തി അടുത്ത 2-3 ദിവസത്തിനുള്ളില്‍ പതിയെ ഹിമാലയന്‍ താഴ്‌വരയിലേയ്ക്ക് നീങ്ങുന്നതോടെ രാജ്യത്ത്  കാലവര്‍ഷം ദുര്‍ബലമാകാനാണ് സാധ്യത.

shortlink

Related Articles

Post Your Comments

Related Articles


Back to top button