Latest NewsNewsTechnology

കൂടുതൽ സുരക്ഷയൊരുക്കാൻ ഗൂഗിൾ, കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ സപ്പോർട്ട് ഉടൻ അവസാനിപ്പിച്ചേക്കും

2013-ലാണ് ആൻഡ്രോയിഡ് കിറ്റ്കാറ്റ് പുറത്തിറക്കിയത്

ആൻഡ്രോയിഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന് നൽകിയിരുന്ന സപ്പോർട്ട് അവസാനിപ്പിക്കാൻ ഒരുങ്ങി ഗൂഗിൾ. ആൻഡ്രോയിഡ് ഡെവലപ്പേർസ് ബ്ലോഗിലെ ഔദ്യോഗിക പോസ്റ്റിൽ ഇത് സംബന്ധിച്ച വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, 2023 ഓഗസ്റ്റ് മുതൽ കിറ്റ്കാറ്റിനായുള്ള ഗൂഗിൾ പ്ലേ സേവനങ്ങൾ അപ്ഡേറ്റുകൾ നിർത്തലാക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

ഉപഭോക്തൃ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെയും, ആൻഡ്രോയിഡ് ഒഎസിന്റെ പുതിയ പതിപ്പുകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെയും ഭാഗമായാണ് പുതിയ നീക്കം. അതേസമയം, കിറ്റ്കാറ്റ് ആൻഡ്രോയ്ഡ് ഉപയോഗിക്കുന്ന സജീവ ഉപകരണങ്ങളുടെ എണ്ണം ഒരു ശതമാനത്തിൽ താഴെ മാത്രമാണെന്നും ഗൂഗിൾ വ്യക്തമാക്കി. 2013-ലാണ് ആൻഡ്രോയിഡ് കിറ്റ്കാറ്റ് പുറത്തിറക്കിയത്. അക്കാലയളവിൽ വൻ ജനപ്രീതി നേടിയിരുന്നെങ്കിലും, ഇന്ന് അവ കാലഹരണപ്പെട്ടിട്ടുണ്ട്.

Also Read: ട്ര​ക്ക് കാ​റി​ല്‍ ഇ​ടി​ച്ച് ര​ണ്ട് കു​ട്ടി​ക​ൾ ഉ​ൾ​പ്പ​ടെ നാ​ലു​പേ​ര്‍ക്ക് ദാരുണാന്ത്യം

ഉപഭോക്താക്കൾ ഇനി മുതൽ അവരുടെ ആൻഡ്രോയിഡ് ഉപകരണങ്ങൾ പുതിയ പതിപ്പിലേക്ക് അപ്ഗ്രേഡ് ചെയ്യണമെന്ന് ഗൂഗിൾ നിർദ്ദേശം നൽകിയിട്ടുണ്ട്. അപ്ഗ്രേഡ് ചെയ്യുന്നതിലൂടെ, ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയ ഫീച്ചറുകൾ ലഭിക്കുന്നതാണ്. കൂടാതെ, പുതിയ പതിപ്പുകളിൽ ബഗ്ഗുകളുടെ എണ്ണം താരതമ്യേന  കുറവായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button