Latest NewsNewsIndiaCrime

പൂജ ശർമ്മ എന്ന പേരിൽ പണം തട്ടൽ, ബലാത്സംഗത്തിന് കേസെടുക്കുമെന്ന് ഭീഷണി: ജമീലയും കൂട്ടാളികളും പിടിയിൽ

ബറേലി: ഹിന്ദു സ്ത്രീയെന്ന വ്യാജേന നിരവധി പേരെ കബളിപ്പിച്ച് പണം തട്ടിയ യുവതിയും കൂട്ടാളികളും അറസ്റ്റിൽ. അസം സ്വദേശിയായ ജമീല ഖാട്ടൂണിനെയും കൂട്ടാളികളായ മുഹമ്മദ് സഹീർ, ആസിഫ് എന്നിവരെയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഉത്തർപ്രദേശ് പോലീസിന്റേതാണ് നടപടി. പൂജ ശർമ്മ എന്ന പേരിലായിരുന്നു യുവതിയുടെ തട്ടിപ്പ്. പൂജ ശർമ്മ എന്ന പേരിലുള്ള വ്യാജ ആധാർ കാർഡാണ് ജമീല തട്ടിപ്പിനായി ഉപയോഗിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.

മുസ്ലീം സമുദായത്തിൽപ്പെട്ടവരുമായി ബന്ധം സ്ഥാപിച്ചതിന് ശേഷം ബലാത്സംഗത്തിനും നിർബന്ധിത മതപരിവർത്തനത്തിനും കേസെടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഇവരിൽ നിന്ന് പണം തട്ടുകയായിരുന്നു സംഘത്തിന്റെ രീതി.

ഓഹരികൾ വിറ്റഴിച്ച് ഫെഡറൽ ബാങ്ക്, ഇത്തവണ സമാഹരിച്ചത് കോടികൾ

2023 ജൂലൈ 6ന് കോട്വാലി പോലീസിൽ പൂജ ശർമ്മ എന്ന പേരിൽ ജമീല ഒരു പരാതി നൽകിയിരുന്നു. 2023 മെയ് 29 ന് ജില്ലയിലെ അക്ബറാബാദ് ഗ്രാമത്തിലെ താമസക്കാരനായ എഹ്‌തേഷാമിന്റെ മകൻ മുഹമ്മദ് ഫരീദുമായി തന്റെ വിവാഹം നടന്നുവെന്നും, പിന്നീട്, ഭർത്താവ് ഉപേക്ഷിച്ചുപോയെന്നും പരാതിയിൽ പറയുന്നു. ഭർത്താവിന്റെ ബന്ധുക്കൾ തന്നെ ശാരീരികമായി ഉപദ്രവിക്കുകയാണെന്നും യുവതി ആരോപിച്ചു.

സീരിയിൽ ഷൂട്ടിംഗിനിടെ അപ്രതീക്ഷിതമായി പുലി: അടിയന്തര നടപടി വേണമെന്ന് സംഘടനകൾ

യുവതിയുടെ പരാതിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ച യുപി പോലീസ്, പൂജ ശർമ്മ എന്ന് വിളിക്കുന്ന യുവതിയുടെ യഥാർത്ഥ പേര് ജമീല ഖാത്തൂൻ ആണെന്ന് കണ്ടെത്തി. ഈ വർഷം ജനുവരിയിൽ നൗഷാദ് ഖുറേഷി എന്ന വ്യക്തിക്കെതിരെ ജമീല നിർബന്ധിത മതപരിവർത്തനത്തിന് പരാതി നൽകിയിരുന്നതായും പോലീസ് കണ്ടെത്തി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് യുവതിയുടെ തട്ടിപ്പ് പുറത്തുവന്നത്. ഇതിന് പിന്നാലെ യുവതിയെയും കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button