അബുദാബി: യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സെയ്ദ് അൽ നഹ്യാന്റെ സഹോദരൻ ഷെയ്ഖ് സഈദ് ബിൻ സെയ്ദ് അൽ നഹ്യാൻ അന്തരിച്ചു. അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയായിരുന്നു ഷെയ്ഖ് സഈദ് ബിൻ സെയ്ദ് അൽ നഹ്യാൻ. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് അന്ത്യം.
ഷെയ്ഖ് സഈദിന്റെ നിര്യാണത്തെ തുടർന്ന് രാജ്യത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. മൂന്ന് ദിവസം പതാകകളും താഴ്ത്തിക്കെട്ടും. ജുലൈ 29 ശനിയാഴ്ച്ച വരെയാണ് ദുഃഖാചരണം.
2010 ജൂണിലാണ് ഷെയ്ഖ് സഈദിനെ അബുദാബി ഭരണാധികാരിയുടെ പ്രതിനിധിയായി നിയമിച്ചത്. അബുദാബിയിലെ ആസൂത്രണ വകുപ്പിന്റെ അണ്ടർസെക്രട്ടറിയായിരുന്നു. ഷെയ്ഖ് സെയ്ദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ പ്രതിനിധി കൂടിയായിരുന്നു അദ്ദേഹം.അബുദാബി എക്‌സിക്യൂട്ടീവ് കൗൺസിൽ മുൻ അംഗമായ ഷെയ്ഖ് സയീദ് ബിൻ സായിദ് മാരിടൈം പോർട്ട് അതോറിറ്റിയുടെ (അബുദാബി) ചെയർമാൻ സ്ഥാനവും വഹിച്ചിട്ടുണ്ട്.
Post Your Comments