കൊച്ചി: എറണാകുളം നഗരം കേന്ദ്രീകരിച്ച് വൻതോതിൽ രാസലഹരി വിൽപന നടത്തുന്ന സംഘത്തിലെ രണ്ടുപേർ എക്സൈസ് പിടിയിൽ. ഇടുക്കി ഉടുമ്പൻചോല ഉപ്പുകണ്ടം പൂയപ്പള്ളി വീട്ടിൽ അരവിന്ദ് (32), കാക്കനാട് സ്വദേശിയും ഇപ്പോൾ പള്ളിക്കര പിണർമുണ്ടയിൽ താമസിക്കുന്ന അഞ്ചാംകുന്നത്ത് വീട്ടിൽ ആഷ്ലി(24) എന്നിവരാണ് പിടിയിലായത്.
എറണാകുളം എക്സൈസ് ഇന്റലിജൻസിന്റെയും സിറ്റി എക്സൈസ് റേഞ്ചിന്റെയും സംയുക്ത നീക്കത്തിൽ ആണ് ഇവർ പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 18.55 ഗ്രാം ക്രിസ്റ്റൽ രൂപത്തിലുള്ള എം.ഡി.എം.എയും 15 എക്സ്റ്റസി പിൽസും (1.246 ഗ്രാം) പിടിച്ചെടുത്തു. ഒരിടവേളക്കുശേഷമാണ് അതീവ വിനാശകാരിയായ എക്സ്റ്റസി പിൽസ് ഇത്രയും അധികം പിടിച്ചെടുക്കുന്നതെന്ന് എക്സൈസ് അധികൃതർ പറഞ്ഞു.
Read Also : ന്യൂനമര്‍ദ്ദം തീവ്രം, മണ്‍സൂണ്‍ പാത്തി സജീവമായി: കനത്ത മഴ പ്രവചിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
ബംഗളൂരുവിൽ നിന്ന് മയക്കുമരുന്ന് എത്തിച്ച് നഗരത്തിലെ വ്യത്യസ്ത ഇടങ്ങളിൽ മുറിയെടുത്ത് ഓൺലൈനായി വിൽപന നടത്തിവരുകയായിരുന്നു. മൂന്നുമാസം മുമ്പ് അരവിന്ദിന്റെ ഉടമസ്ഥതയിലുള്ള 14 ലക്ഷത്തോളം രൂപ വില വരുന്ന സൂപ്പർ ബൈക്കുമായി കൂട്ടാളി മിന്നൽ മച്ചാനെ എം.ഡി.എം.എയുമായി പിടികൂടിയിരുന്നു.
അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments