സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവൻ സ്വർണത്തിന് 120 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 44,120 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 15 രൂപ വർദ്ധിച്ച് 5,515 രൂപ നിരക്കിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഇന്നലെ ഇടിഞ്ഞ സ്വർണവിലയാണ് ഇന്ന് ഉയർന്നത്. ഒരു പവൻ സ്വർണത്തിന് ഇന്നലെ 120 രൂപ കുറഞ്ഞിരുന്നു. 44,000 രൂപയായിരുന്നു ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ നിരക്ക്.
ജൂലൈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക് 20-ാം തീയതിയാണ് രേഖപ്പെടുത്തിയത്. ഒരു പവൻ സ്വർണത്തിന് 44,560 രൂപയും, ഒരു ഗ്രാം സ്വർണത്തിന് 5,570 രൂപയുമായിരുന്നു അന്നത്തെ നിരക്ക്. അതേസമയം, ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്ക് 3-ാം തീയതിയാണ് രേഖപ്പെടുത്തിയത്. അന്ന് 43,240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില നിലവാരം. ആഗോളതലത്തിൽ സ്വർണവില ട്രോയി ഔൺസിന് 1.28 ഡോളർ ഇടിഞ്ഞ് 1,964.11 ഡോളർ നിലവാരത്തിലാണ് ഉള്ളത്. വരും ദിവസങ്ങളിലും സ്വർണവില ചാഞ്ചാട്ടങ്ങൾക്ക് വിധേയമായേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
Also Read: റെയിൽവേ സ്റ്റേഷനിൽ ലോക്കോ പൈലറ്റിന് കുഴഞ്ഞുവീണ് ദാരുണാന്ത്യം
Post Your Comments