ബംഗളൂരു: മൈസൂരു-ബംഗളൂരു അതിവേഗപാതയില്‍ ആഗസ്റ്റ് ഒന്നുമുതല്‍ ബൈക്കുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും നിരോധനം. പാതയില്‍ അപകടങ്ങള്‍ കൂടുകയും ഇടക്കിടെ യാത്രക്കാര്‍ മരണപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ദേശീയപാത അതോറിറ്റിയുടെ തീരുമാനം.
Read Also: സംസ്ഥാനത്തിന്റെ വായ്പാപരിധി വെട്ടിക്കുറച്ച നടപടി, കേന്ദ്രത്തിനെതിരെ കേരളം സുപ്രീംകോടതിയിലേക്ക്
ട്രാക്ടറുകള്‍, മള്‍ട്ടി ആക്‌സില്‍ ഹൈഡ്രോളിക് ട്രെയിലര്‍ വാഹനങ്ങള്‍ എന്നിവക്കും നിരോധനമുണ്ട്. അതിവേഗത്തില്‍ ഓടുന്ന വാഹനങ്ങള്‍ക്ക് പതുക്കെ പോകുന്ന ഓട്ടോറിക്ഷകള്‍, ബൈക്കുകള്‍, ട്രാക്ടറുകള്‍ തുടങ്ങിയവ തടസ്സം ഉണ്ടാക്കുന്നുവെന്നും അവ മറ്റു വാഹനങ്ങളുടെ നിയന്ത്രണം നഷ്ടപ്പെടാന്‍ ഇടയാക്കുന്നതായും ഇതിനാലാണ് ഇത്തരം വാഹനങ്ങളെ നിരോധിക്കുന്നതെന്നും
അതോറിറ്റിയുടെ അറിയിപ്പില്‍ പറയുന്നു.
കഴിഞ്ഞ നാലു മാസങ്ങള്‍ക്കിടെ 84 അപകടങ്ങളിലായി നൂറുപേരാണ് പാതയില്‍ മരിച്ചത്. 223 അപകടങ്ങളിലായി 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് ആഭ്യന്തര മന്ത്രി ജി. പരമേശ്വര അടുത്തിടെ നിയമസഭയെ അറിയിച്ചിരുന്നു. ഈ വര്‍ഷം മാര്‍ച്ച് 12 വരെ 100 പേരാണ് മരിച്ചത്. 150 പേര്‍ക്ക് 308 അപകടങ്ങളിലായി ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പാത ഉദ്ഘാടനം ചെയ്തത് മാര്‍ച്ച് 12നാണ്. ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പേ പാത ഭാഗികമായി തുറന്നുകൊടുത്തിരുന്നു. പാതയില്‍ ചന്നപട്ടണ മുതല്‍ മാണ്ഡ്യ വരെയുള്ള ഭാഗത്താണ് കൂടുതല്‍ അപകടമരണങ്ങള്‍ നടന്നത്. ജൂണ്‍ 30 വരെ ഈ ഭാഗത്ത് 172 അപകടങ്ങളിലായി 49 പേരാണ് മരിച്ചത്.
Post Your Comments