കൊല്ലം: ചടയമംഗലം ജടായു ക്ഷേത്രവും അയോധ്യയും തമ്മില്‍ ബന്ധിപ്പിക്കുന്ന യാത്രാപഥം യാഥാര്‍ത്ഥ്യമാക്കാനുള്ള പദ്ധതി നിര്‍ദ്ദേശം മുന്നോട്ടുവെച്ച് പശ്ചിമബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസ്. ശ്രീരാമസാന്നിദ്ധ്യ പാരമ്പര്യമുള്ള ജടായുക്ഷേത്രവും അയോധ്യയെയും ബന്ധിപ്പിക്കുന്ന യാത്രാപഥം ഉണ്ടാകുന്നത് ദേശീയോദ്ഗ്രന്ഥത്തിന് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.
ശ്രീരാമന്‍ വനവാസകാലത്ത് കേരളത്തിലൂടെ സഞ്ചരിച്ചിരുന്നുവെന്നതിന്റെ തെളിവായാണ് ജടായുപ്പാറയും ശബരിപീഠവും ഇവിടെ തീര്‍ത്ഥസ്ഥാനങ്ങളായി ഉള്ളതെന്ന് ആനന്ദബോസ് പറഞ്ഞു. രാമായണം ഒരുമാസം മുഴുവനും പാരായണം ചെയ്യുന്ന ഒരേയൊരു സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു.
ആനന്ദബോസിന്റെ നിര്‍ദ്ദേശത്തിന് മിസോറം മുന്‍ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പിന്തുണ അറിയിച്ചു.
Post Your Comments