
കുണ്ടറ: പെരുമ്പുഴ ബിവറേജ് ഷോപ്പില്‍ നിന്ന് മോഷണശ്രമം നടത്തിയ പ്രതികൾ പിടിയിൽ. പശ്ചിമ ബംഗാള്‍ സ്വദേശികളായ മുത്താറുല് ഹഖ് (32), സംസു ജുഹ (32) എന്നിവരാണ് അറസ്റ്റിലായത്. കുണ്ടറ പൊലീസ് ആണ് പിടികൂടിയത്.
സംഭവസ്ഥലത്ത് നിന്ന് ശേഖരിച്ച ഫിംഗര്‍ പ്രിന്റുകള്‍ വിരലടയാള വിദഗ്ധന്റെ സഹായത്തോടെ വിശകലനം ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് നാല് മാസങ്ങള്‍ക്കുശേഷം പ്രതികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും കഴിഞ്ഞത്. പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി സംഭവസ്ഥലത്ത് കൊണ്ടുപോയി തെളിവെടുപ്പ് നടത്തി. പ്രതികള്‍ തിരുവല്ല, ചങ്ങനാശ്ശേരി, കാലടി എന്നീ സ്ഥലങ്ങളിലെ ബിവറേജസ് ഷോപ്പുകളിലും മോഷണം നടത്തിയതിന് നിലവില്‍ കേസുകളുള്ളവരാണ്.
കുണ്ടറ സ്റ്റേഷന് ഹൗസ് ഓഫീസര്‍ രതീഷിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ അനീഷ് ബി, അംബരീഷ്, ഗ്രേഡ് എസ്.ഐ ഷാനവാസ് ഖാന്, സി.പി.ഒ മാരായ അനീഷ്, മെല്ബിന് എന്നിവരടങ്ങുന്ന അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments