Latest NewsNewsIndia

‘പൂർണ സസ്യാഹാരിയാണ്, യാത്ര ചെയ്യുമ്പോൾ സ്വന്തമായി ഭക്ഷണം കരുതും’: പത്മശ്രീ സുധാ മൂർത്തിയുടെ പ്രസ്താവനയ്ക്കെതിരെ പരിഹാസം

ബെംഗളൂരു: സസ്യാഹാരിയാണെന്നും യാത്ര ചെയ്യുമ്പോൾ സ്വന്തമായി ഭക്ഷണം കരുതുമെന്നും തുറന്നു പറഞ്ഞ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുധാ മൂർത്തിയുടെ പ്രസ്താവനയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനവും പരിഹാസവും. മാംസാഹാരം വിളമ്പിയ സ്പൂൺ കൊണ്ട് സസ്യാഹാരം വിളമ്പുമോ എന്ന പേടിയുള്ളതിനാൽ യാത്രയിൽ ഭക്ഷണം കൂടെ കൊണ്ടുപോകുമെന്ന് സുധാ മൂർത്തി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് രൂക്ഷമായ വിമർശനവും പരിഹാസവും ഉയർന്നത്.

‘ഞാനൊരു വെജിറ്റേറിയനാണ്. മുട്ടയോ വെളുത്തുള്ളിയോ പോലും കഴിക്കില്ല. വെജിറ്റേറിയൻ – നോൺ വെജിറ്റേറിയൻ ഭക്ഷണം വിളമ്പുന്നതിന് ഒരേ സ്പൂൺ ഉപയോഗിക്കുമോ എന്നതിൽ എനിക്കു പേടിയുണ്ട്. അതുകൊണ്ട് വിദേശത്തു പോകുമ്പോഴൊക്കെ വെജിറ്റേറിയൻ റസ്റ്റോറന്റുകൾ കണ്ടുപിടിച്ച് അവിടെ പോയി ഭക്ഷണം കഴിക്കും. അതല്ലെങ്കിൽ സ്വന്തമായി ഭക്ഷണം തയാറാക്കി കഴിക്കും. അതിനായി ഭക്ഷ്യപദാർഥങ്ങളും പാചകം ചെയ്യാനുള്ള സംവിധാനങ്ങളും അടങ്ങിയ ബാഗ് എപ്പോഴും കൈയിൽ കരുതും,’ സുധാ മൂർത്തി വ്യക്തമാക്കി.

ഈ രാജ്യത്തെ മൂന്നായി ഒരിക്കൽ വെട്ടിമുറിച്ചു, ഇനിയും അതിനുള്ള ശ്രമങ്ങൾ ആണ് നടക്കുന്നത് എന്ന് തോന്നിപോകുന്നു: കുറിപ്പ്

പ്രസ്താവന സമൂഹ മാധ്യമങ്ങളിൽ ചർച്ചയായതോടെ സുധാ മൂർത്തിയെ വിമർശിച്ച് നിരവധിപ്പേരാണ് രംഗത്ത് വന്നത്. സുധാമൂർത്തി ലാളിത്യത്തെ വിൽക്കുകയാണെന്ന് വിമർശകർ ആരോപിച്ചു. എന്നാൽ, ഏതു ഭക്ഷണം കഴിക്കണമെന്നത് ഒരാളുടെ സ്വാതന്ത്ര്യമാണെന്നും പല ഇന്ത്യക്കാരും വിദേശത്ത് പോകുമ്പാൾ ഭക്ഷണം കൂടെക്കരുതുമെന്നും ചിലർ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button