Latest NewsKeralaNews

‘കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകളുണ്ടായിരുന്നു, ആത്മഹത്യയാക്കി എഴുതി തള്ളി’: വിമർശനം ശക്തമാകുന്നു

വൈപ്പിനിലെ 11 കാരി ശിവപ്രിയയുടെ മരണത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി കേരള പ്രദേശ് മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയായ ഷീബ രാമചന്ദ്രനാണ്‌. ശിവപ്രിയയുടെ മരണം പുറം ലോകത്തേക്ക് എത്തിച്ചതും അന്വേഷണം ആവശ്യപ്പെട്ടതും ഇവരാണ്. തൂങ്ങിമരിച്ച നിലയിൽ ആയിരുന്നു ഈ പെൺകുട്ടി. സ്വകാര്യ ഭാഗങ്ങളിൽ മുറിവുകളുണ്ടായിരുന്നുവെന്നും ആത്മഹത്യാക്കുറിപ്പിലെ കൈയ്യക്ഷരം ശിവപ്രിയയുടേതല്ലെന്നും വസ്ത്രധാരണവും പതിവില്‍ നിന്ന് വ്യത്യസ്തമായിരുന്നുവെന്നും കുടുംബം പറയുന്നു. കുടുംബത്തിന്റെ ആരോപണത്തെ പിന്തുണയ്ക്കുകയാണ് ഷീബ.

കുറിപ്പിന്റെ പൂർണ്ണ രൂപം:

ഇത് ആറാംക്ലാസുകാരി ശിവപ്രിയ. കുഞ്ഞിനെ കഴിഞ്ഞ മെയ് 29 നാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.വൈപ്പിനില്‍ ആണ് ഈ പതിനൊന്നു വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ സംഭവത്തില്‍ വിശദമായി അന്വേഷിക്കാതെ ആത്മഹത്യയെന്ന് ഉറപ്പിക്കുകയാണ് പൊലീസ് ചെയ്തത് എന്ന് മാതാപിതാക്കൾ പരാതി പെടുന്നു.മൃതദേഹത്തില്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ മുറിവുകളുണ്ടായിരുന്നുവെന്നും ആത്മഹത്യാക്കുറിപ്പിലെ കൈയ്യക്ഷരം ശിവപ്രിയയുടേതല്ലെന്നും വസ്ത്രധാരണവും പതിവില്‍ നിന്ന് വ്യത്യസ്തമായിരുന്നുവെന്നും കുടുംബം പറയുന്നു.

ഇതൊന്നും വേണ്ടവിധത്തില്‍ അന്വേഷിക്കാതെ ആത്മഹത്യയെന്ന് എഴുതിത്തള്ളുകയാണ് ഞാറക്കല്‍ പോലീസ് ചെയ്തത് എന്നാണ് കുട്ടിയുടെ മാതാപിതാക്കളുടെ പരാതി.ഞാറക്കലിലെ വീട്ടിലെ ഹാളിലായിരുന്നു മൃതദേഹം. കൂലിപ്പണിക്കാരായ അച്ഛനും അമ്മയും ജോലിക്ക് പോയ സമയത്താണ് കുട്ടി മരിച്ചത്. സഹോദരിയും ആ സമയം വീട്ടിലുണ്ടായിരുന്നില്ല. 11 മണിയോടെ അമ്മ സുനിതയുടെ ജോലി സ്ഥലത്തെത്തിയ ശിവപ്രിയ സന്തോഷത്തോടെയാണ് തിരിച്ച് വീട്ടിലേക്ക് പോന്നത്. ഉച്ചക്ക് ഭക്ഷണം കഴിക്കാൻ വീട്ടിലെത്തിയപ്പോള്‍ മരിച്ച നിലയിലാണ് മകളെ കണ്ടതെന്ന് അമ്മ സുനിത പറഞ്ഞു.

മകളുടെ മരണത്തിനു പിന്നാലെ ഈ നിര്‍ധന കുടുംബം ഞാറക്കലില്‍ നിന്ന് പറവൂരിലെ വാടക വീട്ടിലേക്ക് താമസം മാറിയിട്ടുണ്ട്. സത്യസന്ധമായ അന്വേഷണത്തിലൂടെ മകളുടെ മരണത്തിലെ ദുരൂഹത നീക്കണമെന്ന് ഈ മാതാപിതാക്കള്‍ ആവശ്യപ്പെടുന്നത്. പോലീസില്‍ നിന്ന് നീതി കിട്ടിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും ഇവര്‍ പറഞ്ഞു.ഈ വിഷയം കക്ഷി രാഷ്ട്രീയ ഭേദമന്യേ സംസ്ഥാന സർക്കാരിന്റെ..കേരള പോലീസിന്റെ, ആലുവ SP ഓഫീസിന്റെ,വനിതാ കമ്മീഷന്റെ, മനുഷ്യാവകാശ കമ്മീഷന്റെ ശ്രദ്ധയിലേക്ക് കൊണ്ടു വരുന്നു.പണമില്ലാത്തവന്റെ മരണങ്ങൾ പുറംലോകം അറിയണ്ടാ എന്ന് തീരുമാനിക്കുന്ന മാധ്യമങ്ങൾ മറച്ചു വെച്ചാലും… പെണ്മക്കളുള്ള.. അമ്മ പെങ്ങന്മാർ ഉള്ളവർ ഈ വിഷയം ഏറ്റെടുക്കുമെന്ന വിശ്വാസത്തോടെ….

shortlink

Related Articles

Post Your Comments

Related Articles


Back to top button