കോഴിക്കോട്: കാട്ടുപോത്തിന്റെയും മാനിന്റെയും കൊമ്പുകൾ കൈവശം വെച്ച ഒരാൾ അറസ്റ്റിൽ. കോഴിക്കോട് മൂടാടി സ്വദേശി ധനമഹേഷ് പി ടിയാണ് അറസ്റ്റിലായത്. ഫോറസ്റ്റ് വിജിലൻസ് വിഭാഗമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
Read Also: ഗണപതി പരാമര്‍ശം, സ്പീക്കര്‍ എ എന്‍ ഷംസീറിനെതിരെ പ്രതിഷേധവുമായി ഹിന്ദു സംഘടനകള്‍
കോഴിക്കോട് ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാൾ പിടിയിലായത്. കാട്ടുപോത്തിന്റെയും മാനിന്റെയും കൊമ്പുകളും പവിഴപ്പുറ്റും നാടൻ തോക്കിൻറെ ഭാഗങ്ങളും ഇയാളിൽ നിന്നും പിടിച്ചെടുത്തു. വന്യ ജീവി സംരക്ഷണ നിയമം 1972 പ്രകാരമാണ് ധനമഹേഷിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തുടരന്വേഷണത്തിനായി കേസ് താമരശ്ശേരി റേഞ്ച് ഓഫീസിന് കൈമാറി. കോഴിക്കോട് ഫ്‌ളൈയിംഗ് സ്‌ക്വാഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ പി പ്രഭാകരൻ, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ എബിൻ എ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എ ആസിഫ്, സി മുഹമ്മദ് അസ്ലം, ശ്രീനാഥ് കെ വി, ഡ്രൈവർ ജിജീഷ് ടി കെ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
Read Also: അപ്പെൻഡിസൈറ്റിസ് ശസ്ത്രക്രിയക്ക് കയറ്റിയ വീട്ടമ്മ മരിച്ചു: സ്വകാര്യ ആശുപത്രിക്കെതിരെ കേസ്
Post Your Comments