സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കുമെന്ന് ജില്ലാ കലക്ടർമാർ അറിയിച്ചു. അതേസമയം, മുൻകൂട്ടി നിശ്ചയിച്ച പിഎസ്സി ഉൾപ്പെടെയുള്ള പൊതു പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കുന്നതല്ല.
കനത്ത മഴയെ തുടർന്ന് കാസർഗോഡ് ജില്ലയിലെ രണ്ട് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്. വെള്ളരിക്കുണ്ട്, ഹോസ്ദുർഗ് താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. സ്റ്റേറ്റ്, സി.ബി.എസ്.ഇ, ഐ.സി.എസ്.സി, കേന്ദ്രീയ വിദ്യാലയങ്ങൾ, അംഗനവാടികൾ, മദ്രസകൾ തുടങ്ങിയവയ്ക്ക് അവധിയാണ്. എന്നാൽ, കോളേജുകൾക്ക് അവധി ബാധകമില്ല. വടക്കൻ കേരളത്തിൽ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതി ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.
Also Read: ഓരോരുത്തരുടേയും ജനന തീയതി പ്രകാരം ചില പ്രത്യേക വസ്തുക്കള്‍ വീട്ടില്‍ സൂക്ഷിക്കുന്നത് ഉത്തമം
Post Your Comments