പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് നമ്മുടെ ആരോഗ്യം നിലനിര്‍ത്താനും മെച്ചപ്പെടുത്താനും സഹായിക്കുമെന്നതില്‍ സംശയമില്ല. ലോകാരോഗ്യ സംഘടന പോലും ഇക്കാര്യം ശരിവെയ്ക്കുന്നുണ്ട്. പഴങ്ങളില്‍ മുന്തിരി കഴിക്കാന്‍ ഇഷ്ടമില്ലാത്തവരായി ആരുമുണ്ടാകില്ല. വിറ്റാമിനുകൾ ധാരാളം അടങ്ങിയ മുന്തിരി ആരോഗ്യത്തോടൊപ്പം സൗന്ദര്യവും സമ്മാനിക്കും. ചുവപ്പ്, പർപ്പിൾ നിറത്തിലുള്ള മുന്തിരിയിലെ ആന്റി ഓക്‌സിഡന്റ് ഘടകങ്ങൾക്ക് രക്‌തക്കുഴലുകളെ ആയാസരഹിതമാക്കി രക്‌തചംക്രമണം സുഗമമാക്കാൻ കഴിവുണ്ട്. മുന്തിരിയിൽ ആന്‍റി ഓക്സിഡന്റുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം, അവശ്യ പോഷകങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്.
മുന്തിരി വെറുതേ കഴിക്കുന്നതിനൊപ്പം മുന്തിരി ജ്യൂസായി കുടിക്കുന്നതും നല്ലതാണ്. അറിയാം മുന്തിരി ജ്യൂസിന്‍റെ ആരോഗ്യ ഗുണങ്ങള്‍…
പോഷകങ്ങള്‍ ധാരാളം അടങ്ങിയതാണ് മുന്തിരി. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ മുന്തിരി ജ്യൂസ് ദിവസവും കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
മുന്തിരിയില്‍ അടങ്ങിയിരിക്കുന്ന ചില ആന്റിഓക്‌സിഡന്റിന് വിവിധ ക്യാന്‍സര്‍ സാധ്യതകളെ തടയാനുള്ള കഴിവുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്.
ചീത്ത കൊളസ്‌ട്രോളായ എൽഡിഎൽ കുറയ്‌ക്കാനും മുന്തിരി ജ്യൂസ സഹായിക്കും. കൂടാതെ മുന്തിരിയിലടങ്ങിയിരിക്കുന്ന പൊട്ടാസ്യത്തിന് ഹൃദയത്തിന് കൂടുതല്‍ ആരോഗ്യം പ്രദാനം ചെയ്യാനും കഴിയും.
പൊട്ടാസ്യം ധാരാളം അടങ്ങിയ മുന്തിരി ജ്യൂസ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. മുന്തിരിയുടെ ഗ്ലൈസെമിക് ഇൻഡക്സ് സൂചിക കുറവാണ്. അതിനാല്‍ മിതമായ അളവില്‍ പ്രമേഹ രോഗികള്‍ക്ക് മുന്തിരി ജ്യൂസ് കുടിക്കാം.
Post Your Comments