കൊച്ചി: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയാൻ സോളാർ കേസ് ആരോപണവിധേയ സരിത നായർ ആഗ്രഹിച്ചിരുന്നുവെന്ന് ഫിറോസ് കുന്നംപറമ്പിലിന്റെ അവകാശവാദം. സോളാർ കേസിൽ ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയാൻ സരിത തന്നോട് സംസാരിച്ചിരുന്നുവെന്ന് ഫിറോസ് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇത് തെറ്റാണെന്നും ഇങ്ങനെ ഒരു ആവശ്യം താൻ ഉന്നയിച്ചിട്ടില്ലെന്നും പറയുന്ന സരിതയുടെ ശബ്ദ സന്ദേശം പുറത്ത്.
ലോക്സഭാ ഇലക്ഷൻ മുന്നിൽ കണ്ടുകൊണ്ടുള്ള പ്രവർത്തിയാണ് ഇതെന്നും ചാണ്ടി സാറിനോട് സംസാരിക്കാൻ മറ്റൊരാളുടെ ശിപാർശ തനിക്ക് ആവശ്യമില്ലെന്നും സരിത പറയുന്ന ശബ്ദ സന്ദേശം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. മുൻപും ഇത്തരം ആവശ്യവുമായി ഇയാൾ തന്നെ ബന്ധപ്പെട്ടിട്ടുണ്ടെന്നും സരിത പറയുന്നു.
തന്റെ ആരോഗ്യ പ്രശ്നങ്ങൾ ഇയാൾ അറിഞ്ഞതിനു പിന്നാലെ തന്നെ ഫിറോസ് വിളിച്ചിരുന്നു. ഉമ്മൻ ചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനു പിന്നാലെ പബ്ലിക്കിന് മുന്നിൽ സോളാർ വിഷയത്തിൽ മാപ്പ് പറഞ്ഞുകൂടേ എന്ന് ചോദിച്ചു ഫിറോസ് വിളിച്ചിരുന്നു. ഉമ്മൻ ചാണ്ടി സാറിനോട് സംസാരിക്കാൻ തനിക്ക് മറ്റൊരാളുടെ ആവശ്യമില്ല. തെറ്റ് ചെയ്തിട്ട് മാപ്പ് പറയാൻ ആണെങ്കിൽ നേരിട്ട് പോയ് പറഞ്ഞാൽ പോരെ എന്നും സരിത ചോദിക്കുന്നു.
Post Your Comments