Latest NewsIndiaNews

മണിപ്പൂർ സംഘർഷം: ഇംഫാൽ വിമാനത്താവളത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനം, സേനാംഗങ്ങളെ ഉടൻ വിന്യസിപ്പിക്കും

മിസോറാമിൽ കഴിയുന്ന മെയ്തെയ് വിഭാഗത്തിൽ ഉള്ളവരെ വിമാനമാർഗമാണ് മണിപ്പൂരിൽ എത്തിക്കാൻ സാധ്യത

മണിപ്പൂരിൽ സംഘർഷം നിലനിൽക്കുന്നതിന്റെ പശ്ചാത്തലത്തിൽ ഇംഫാൽ വിമാനത്താവളത്തിന് കൂടുതൽ സുരക്ഷയൊരുക്കാൻ തീരുമാനം. നിലവിൽ, വിമാനത്താവളത്തിന് സുരക്ഷാ ഭീഷണിയുണ്ടെന്ന മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് നടപടി കർശനമാക്കുന്നത്. സുരക്ഷ വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വിമാനത്താവളത്തിൽ ഉടൻ തന്നെ സേനാംഗങ്ങളെ വിന്യസിപ്പിക്കും. മിസോറാമിൽ കഴിയുന്ന മെയ്തെയ് വിഭാഗത്തിൽ ഉള്ളവരെ വിമാനമാർഗമാണ് മണിപ്പൂരിൽ എത്തിക്കാൻ സാധ്യത.

മണിപ്പൂരിൽ സംഘർഷം നിലനിൽക്കുന്നതിനാൽ മിസോറാമിന്റെ സുരക്ഷ മുൻനിർത്തി മെയ്തെയ് വിഭാഗക്കാർ ഉടൻ തന്നെ മിസോറാം വിടണമെന്ന് മുൻ വിഘടന വാദ ഗ്രൂപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മിസോറാം സർക്കാറിന്റെ നീക്കം. മിസോറാമിലെ ഐസോളിൽ നിന്നും എടിആർ വിമാനങ്ങളിൽ ഇംഫാലിലേക്കും സിൽച്ചറിലേക്കുമാണ് ഇവരെ എത്തിക്കുക. അതേസമയം, മിസോറാമിൽ നിന്നും എത്തുന്ന മെയ്തെയ് വിഭാഗക്കാർക്ക് പോലീസിന്റെ നേതൃത്വത്തിൽ കർശന സുരക്ഷ ഒരുക്കാൻ തീരുമാനിച്ചിട്ടുണ്ട്.

Also Read: ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനവുമായി ‘തിരുവോണം’ ബംപർ: ടിക്കറ്റിന്റെ പ്രകാശനം ഇന്ന്

shortlink

Post Your Comments


Back to top button