Latest NewsNewsIndiaTechnology

ഗഗൻയാൻ ദൗത്യം: പേടകം വീണ്ടെടുക്കൽ പരീക്ഷണത്തിന്റെ രണ്ടാം ഘട്ടവും വിജയകരം, ഗഗനചാരികൾക്കുളള പരിശീലനം തുടരുന്നു

മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നതിനായുള്ള ഐഎസ്ആർഒയുടെ പദ്ധതിയാണ് ഗഗൻയാൻ

ഇന്ത്യയുടെ സ്വപ്ന പദ്ധതികളിൽ ഒന്നായ ഗഗൻയാൻ ദൗത്യത്തിന്റെ പേടകം വീണ്ടെടുക്കൽ പരീക്ഷണത്തിന്റെ രണ്ടാം ഘട്ടവും വിജയകരമായി പൂർത്തിയാക്കി. വിശാഖപട്ടണത്തെ നാവികസേന ഡോക്ക് യാർഡിലായിരുന്നു പരീക്ഷണം നടന്നത്. പരീക്ഷണത്തിന്റെ ആദ്യഘട്ടം നടന്നത് കൊച്ചിയിലായിരുന്നു. നിലവിൽ, ഈ രണ്ട് ഘട്ടങ്ങളും വിജയകരമായാണ് നടത്തിയത്. ബഹിരാകാശത്തുനിന്നും മടങ്ങിയെത്തി കടലിൽ പതിക്കുന്ന ക്രൂ മോഡ്യൂളിനെ സുരക്ഷിതമാക്കി കരയ്ക്ക് എത്തിക്കാനുള്ള ചുമതല നാവികസേനയ്ക്കാണ് ഉള്ളത്.

മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കുന്നതിനായുള്ള ഐഎസ്ആർഒയുടെ പദ്ധതിയാണ് ഗഗൻയാൻ. മനുഷ്യനെ അയക്കുന്നതിന് മുന്നോടിയായി ആളില്ലാതെയുള്ള പറക്കൽ രണ്ട് മാസത്തിനുള്ളിൽ നടത്തുന്നതാണ്. മൂന്ന് പേർ അടങ്ങുന്ന സംഘത്തെ അടുത്ത രണ്ട് വർഷത്തിനുള്ളിലാണ് ബഹിരാകാശത്തേക്ക് എത്തിക്കുക. ബഹിരാകാശത്തേക്ക് പോകാൻ തയ്യാറെടുപ്പുകൾ നടത്തുന്ന ഗഗനചാരികൾക്കുള്ള പരിശീലനവും ഇതിനോടൊപ്പം നടക്കുന്നുണ്ട്.

Also Read: എന്റെ പ്രൊഫഷൻ അമ്മയ്ക്ക് ഇഷ്ടമല്ലായിരുന്നു, അമ്മ മദ്യത്തിന് അടിമപ്പെട്ടിരുന്നു: തുറന്നു പറഞ്ഞ് സണ്ണി ലിയോൺ

മൂന്ന് ബഹിരാകാശ സഞ്ചാരികൾ അടങ്ങുന്ന പേടകത്തെ തുടർച്ചയായി നിരീക്ഷിക്കുക, പേടകത്തിന്റെ കൃത്യമായ സ്ഥാനം നിർണയം നടത്തുക, പേടകം പതിക്കുന്ന സ്ഥലത്ത് താമസമില്ലാതെ എത്തുക, പേടകത്തെ കപ്പലിലേക്കും കരയിലേക്കും എത്തിക്കുക തുടങ്ങി നിരവധി ഘട്ടങ്ങളുടെ പരീക്ഷണം ഉടൻ തന്നെ പൂർത്തിയാക്കുന്നതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button