ദിവസവും ബദാം കഴിക്കുന്നത് ആരോഗ്യത്തിന് വളരെ ഉത്തമമാണ്. ഇത് എല്ലാ വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. പോഷക ഗുണങ്ങള്‍ കൊണ്ട് സമ്പുഷ്ടമാണ് ബദാം. അതുകൊണ്ട് തന്നെ, ഇത് ഏത് അവസ്ഥയിലും ആരോഗ്യം നല്‍കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ശരീരത്തിന് ആവശ്യമായ എന്‍സൈമുകള്‍, കാര്‍ബോ ഹൈഡ്രേറ്റുകള്‍, സെല്ലുലോസ്, പ്രോട്ടീന്‍ എന്നിവ ധാരാളം ബദാമില്‍ അടങ്ങിയിട്ടുണ്ട്. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു. എന്നാല്‍, നല്ലതു പോലെ കുതിരാത്ത ബദാം പലപ്പോഴും ദഹനത്തിന് സഹായിക്കുകയില്ല.
Read Also : പള്ളി പുതുക്കി പണിതതിനെ ചൊല്ലി തർക്കം: ചെങ്ങന്നൂരിൽ ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം
നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ കഴിയുന്ന ചുരുക്കം ഭക്ഷണങ്ങളില്‍ ഒന്നാണ് ബദാം. എന്നാല്‍, ഒരു ഔണ്‍സ് ബദാമില്‍ 14 ഗ്രാം കൊഴുപ്പും 163 കലോറിയുമുണ്ട്. അതിനാല്‍, ദിവസം 3 ഔണ്‍സ് ബദാം കഴിയ്ക്കുകയാണെങ്കില്‍, വ്യായാമമില്ലെങ്കില്‍ ഇത് ഒരാഴ്ചക്കുള്ളില്‍ പോയന്റ് അര കിലോയ്ക്കുടുത്ത് ശരീരഭാരം കൂടാന്‍ കാരണമാകും. ഒരു ഔണ്‍സ് ബദാമില്‍ 3.5 ഗ്രാം ഫൈബറുണ്ട്. ഇത് ദഹനത്തിന് നല്ലതാണ്. എന്നാല്‍, ഇതില്‍ കൂടുതല്‍ അളവാകുന്നത് ദഹനപ്രശ്നങ്ങള്‍ക്കും വഴിയൊരുക്കും.
ഇതില്‍ മാംഗനീസ് ധാരാളമുണ്ട്. ഇത് മാംഗനീസ് അടങ്ങിയ മറ്റു ഭക്ഷണങ്ങള്‍ക്കൊപ്പം കഴിയ്ക്കുന്നത് മാംഗനീസ് അധികമാകാന്‍ ഇടയാക്കും. മാത്രമല്ല, ബദാം അന്റാസിഡ്, ആന്റിസൈക്കോട്ടിക്, ആന്റിബയോട്ടിക്സ്, ഹൈപ്പര്‍ടെന്‍ഷന്‍ തുടങ്ങിയവരുടെ മരുന്നുകളുമായി പ്രതിപ്രവര്‍ത്തിയ്ക്കാനും ഇടയുണ്ട്.
Leave a Comment