KeralaLatest NewsNews

പ്ലസ് വൺ സീറ്റ് പ്രതിസന്ധി തുടരുന്നു! രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിൽ ഇടം നേടാനാകാതെ 17,427 വിദ്യാർത്ഥികൾ

മലപ്പുറം ജില്ലയിൽ 8,338 വിദ്യാർത്ഥികൾക്ക് ഇനിയും സീറ്റ് ലഭിക്കാൻ ബാക്കിയുണ്ട്

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ടുള്ള സീറ്റ് പ്രതിസന്ധി തുടരുന്നു. രണ്ടാമത്തെ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചപ്പോൾ ഇത്തവണ 17,427 വിദ്യാർത്ഥികൾക്കാണ് അലോട്ട്മെന്റ് ലിസ്റ്റിൽ ഇടം നേടാനാകാതെ പോയത്. അതേസമയം, 6,791 പേർക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്. സപ്ലിമെന്ററി അലോട്ട്മെന്റിനായി ഇത്തവണ 23,218 അപേക്ഷകരാണ് ഉണ്ടായിരുന്നത്. സീറ്റ് ലഭിക്കാതെ പോയതിൽ ഭൂരിഭാഗം വിദ്യാർത്ഥികളും മലബാർ മേഖലയിൽ നിന്നുള്ളവരാണ്.

മലപ്പുറം ജില്ലയിൽ 8,338 വിദ്യാർത്ഥികൾക്ക് ഇനിയും സീറ്റ് ലഭിക്കാൻ ബാക്കിയുണ്ട്. 20,224 പേരാണ് മലബാർ മേഖലയിൽ നിന്ന് പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷ നൽകിയത്. ഇതിൽ 4,440 വിദ്യാർത്ഥികൾക്ക് അലോട്ട്മെന്റ് ലഭിച്ചിട്ടുണ്ട്. പാലക്കാട് ജില്ലയിൽ 3,088 അപേക്ഷകർക്കും, കോഴിക്കോട് ജില്ലയിൽ 2,217 അപേക്ഷകർക്കും, വയനാട് ജില്ലയിൽ 116 അപേക്ഷകർക്കും, കാസർഗോഡ് ജില്ലയിൽ 1,076 അപേക്ഷകർക്കും പട്ടികയിൽ ഇടം നേടാൻ സാധിച്ചിട്ടില്ല. വിദ്യാർത്ഥികൾക്ക് അഡ്മിഷൻ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി സീറ്റുകൾ വർദ്ധിപ്പിച്ചിട്ടുണ്ടെങ്കിലും, തുടർപഠനം കാത്ത് ഇനിയും നിരവധി വിദ്യാർത്ഥികളാണ് ഉള്ളത്.

Also Read: മണിപ്പൂർ സംഘർഷം: ഇംഫാൽ വിമാനത്താവളത്തിന്റെ സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനം, സേനാംഗങ്ങളെ ഉടൻ വിന്യസിപ്പിക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button