Latest NewsKerala

‘ഗണപതി ഭഗവാനെയും ഹിന്ദു വിശ്വാസത്തെയും അവഹേളിച്ചു’- സ്പീക്കർ ഷംസീറിനെതിരെ പോലീസിൽ പരാതി

ആലപ്പുഴ: കോഴിക്കോട് – കുന്നത്ത്നാട് നിയോജക മണ്ഡലത്തിലെ വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടയിൽ ഹിന്ദു വിശ്വാസത്തെ അവഹേളിക്കുന്ന തരത്തിൽ ചില പ്രസ്താവനകൾ നടത്തിയ സ്പീക്കർ എ എൻ ഷംസീർ എംഎൽഎ യ്ക്കെതിരെ പോലീസിൽ പരാതി. ഗണപതി ഭഗവാനെയും ഹൈന്ദവ വിശ്വാസങ്ങളെയും അവഹേളിച്ചതിനാണ്‌ സ്പീക്കർ എ.എൻ ഷംസീറിനെതിരെ യുവമോർച്ച പോലീസിൽ പരാതി നൽകിയത്.

യുവമോർച്ച മുല്ലക്കൽ മണ്ഡലം പ്രസിഡന്റ് വിഷ്ണു കണ്ണാറ ആണ് പോലീസിൽ പരാതി നൽകിയത്. യുവമോർച്ച ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി എസ് അരുൺ, ജില്ലാ ഐടി സെൽ കൺവീനർ അനന്ദു എന്നിവർക്കൊപ്പമാണ് വിഷ്ണു പരാതി നൽകിയത്. ഷംസീറിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടു. ആലപ്പുഴ ഡിവൈഎസ്പി എൻആർ ജയരാജിനാണ് പരാതി നൽകിയത്. ഷംസീറിന്റെ പ്രസ്താവന ഹിന്ദു സംസ്‌കാരത്തെയും ഹിന്ദു ആചാരങ്ങളുടെയും വ്രണപ്പെടുത്തുന്ന രീതിയിൽ ആയിരുന്നുവെന്ന് പരാതിയിൽ പറയുന്നു.

കുന്നത്തുനാട് നിയോജക മണ്ഡലത്തിൽ ബിപിസിഎല്ലിന്റെയും എറണാകുളം സെന്റ് തെരേസാസ് കോളജിന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന വിദ്യാജ്യോതി സ്ലേറ്റ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിലായിരുന്നു ഷംസീറിന്റെ വിവാദ പരാമർശം. ‘ഗണപതിയും പുഷ്പക വിമാനവുമല്ല ശാസ്ത്രം. അതൊക്കെ മിത്തുകളാണ്. ഹിന്ദുത്വ കാലഘട്ടത്തിലെ അന്ധവിശ്വാസങ്ങൾ പുരോഗമനത്തെ പിന്നോട്ട് നയിക്കും.’ ആർട്ടിഫിഷൽ ഇന്റലിജൻസിന്റെ കാലത്ത് ഇതൊക്കെ വെറും മിത്തുക്കളാണെന്ന് ഉൾപ്പെടെയാണ് ഹൈന്ദവ വിശ്വാസങ്ങളെ അടച്ചാക്ഷേപിച്ചുകൊണ്ടുളള ഷംസീറിന്റെ വാക്കുകൾ.

പദ്ധതിയുടെ ഗുണഭോക്താക്കളായ വിദ്യാർത്ഥി സമൂഹത്തെ ഉൾപ്പെടെ വിശ്വാസപരമായി തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഷംസീർ നടത്തിയ പ്രസംഗത്തിനെതിരെ വ്യാപക വിമർശനമാണ് ഉയരുന്നത്. ബിജെപിയും ഹിന്ദു ഐക്യവേദിയും ഷംസീറിന്റെ അഭിപ്രായത്തിനെതിരെ രംഗത്ത് വന്നിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button