പട്ന: കുഴൽക്കിണറിൽ അകപ്പെട്ട മൂന്ന് വയസുകാരനെ രക്ഷപ്പെടുത്തി. ദേശീയ ദുരന്ത നിവാരണ സേനയാണ് മൂന്ന് വയസുകാരനെ രക്ഷപ്പെടുത്തിയത്. ബിഹാറിലാണ് സംഭവം. 40 അടി താഴ്ചയിൽ നിന്നാണ് ഉദ്യോഗസ്ഥർ കുഞ്ഞിനെ പുറത്തെടുത്തത്. മണിക്കൂറുകൾ നീണ്ട രക്ഷാദൗത്യത്തിനൊടുവിലാണ് കുഞ്ഞിനെ രക്ഷിക്കാൻ കഴിഞ്ഞത്.
Read Also: കല്യാണത്തിന് പോയ യുവാവിന്റെ മൃതദേഹം ജനറല്‍ ആശുപത്രിയ്ക്ക് പിന്നില്‍: മുഖത്തും തലയിലും മുറിവ്, ദുരൂഹത
കളിയ്ക്കുന്നതിനിടെയാണ് മൂന്ന് വയസുകാരൻ കുഴൽക്കിണറിലേക്ക് വീണത്. ഒപ്പമുണ്ടായിരുന്ന കുട്ടികൾ വീട്ടുകാരെ അറിയിച്ചതോടെ രക്ഷിതാക്കൾ പോലീസിനെ വിവരമറിയിച്ചു. കുട്ടിയ്ക്ക് ഓക്സിജൻ സംവിധാനം ഉറപ്പാക്കിയതിന് ശേഷമാണ് രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചത്.
Read Also: കല്യാണത്തിന് പോയ യുവാവിന്റെ മൃതദേഹം ജനറല്‍ ആശുപത്രിയ്ക്ക് പിന്നില്‍: മുഖത്തും തലയിലും മുറിവ്, ദുരൂഹത
Post Your Comments