Latest NewsNewsBollywoodEntertainment

9 ദിവസമായി ആശുപത്രിയില്‍, വേദനകൾ പങ്കുവച്ച് താരസുന്ദരി

വളരെ പതുക്കെയാണെങ്കിലും ഭേദമായി വരുന്നു

ടെലിവിഷനിലൂടെ എത്തി ബോളിവുഡിൽ ശ്രദ്ധ നേടിയ താരമാണ് മൗനി റോയ്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് മൗനി പങ്കുവച്ച കുറിപ്പാണ്. 9 ദിവസമായി ആശുപത്രിയിലായിരുന്നു എന്ന വിവരമാണ് ആരാധകരോട് നടി പങ്കുവച്ചത്.

ആശുപത്രിയില്‍ നിന്ന് ഇപ്പോള്‍ വീട്ടിലേക്ക് തിരിച്ചെത്തിയും ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണെന്നും താരം സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. തന്റെ ഡോക്ടര്‍മാര്‍ക്കും സുഹൃത്തുക്കള്‍ക്കും ഭര്‍ത്താവ് സൂരജ് നമ്പ്യാര്‍ക്കും നന്ദിയും താരം പറയുന്നുണ്ട്.

read also:മുട്ടിൽ മരംമുറി: കടുത്ത ശിക്ഷ ഉറപ്പാക്കുകയാണ് സർക്കാർ നയം, സർക്കാരിന് വീഴ്ച സംഭവച്ചിട്ടില്ലെന്ന് മന്ത്രി എകെ ശശീന്ദ്രൻ

‘9 ദിവസം ആശുപത്രിയില്‍. ഞാന്‍ ഇതുവരെ അനുഭവിക്കാത്ത അത്ര ആഴത്തിലുള്ള നിശ്ചലത എന്നെ തളര്‍ത്തിയിരിക്കുന്നു. ഞാന്‍ വീട്ടിലേക്ക് തിരിച്ചെത്തി എന്നറിയിക്കാന്‍ സന്തോഷമുണ്ട്. വളരെ പതുക്കെയാണെങ്കിലും ഭേദമായി വരുന്നു. സന്തോഷകരവും ആരോഗ്യകരവുമായ ജീവിതമാണ് വലുത്. എന്റെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും എനിക്കു വേണ്ടി സമയം ചെലവഴിച്ച പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്കും നന്ദി അറിയിക്കുന്നു. സൂരജ് നിങ്ങളെപ്പോലെ മറ്റാരുമില്ല.- മൗനി റോയ് കുറിച്ചു. നിരവധി പേരാണ് മൗനിയ്ക്ക് രോഗമുക്തി ആശംസിച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button