AlappuzhaNattuvarthaLatest NewsKeralaNews

ക്ഷേ​ത്ര​ത്തി​ൽ നിന്ന് നി​ല​വി​ള​ക്കു​ക​ൾ മോ​ഷ്ടി​ച്ചു: പ്ര​തി പിടിയിൽ

തൃ​ശൂ​ർ അ​യ്യ​പ്പ​ൻ​കാ​വ് ചാ​ല​ക്കു​ടി മ​ട​പ്പ​റ​മ്പ് മ​ഠം വീ​ട്ടി​ൽ വാ​സു​ദേ​വ​ൻ(56) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്

അ​മ്പ​ല​പ്പു​ഴ: നീ​ർ​ക്കു​ന്നം ര​ക്‌​തേ​ശ്വ​രി ക്ഷേ​ത്ര​ത്തി​ലെ ഉ​പ​ദേ​വാ​ല​യ​ങ്ങ​ൾ തു​റ​ന്ന് നി​ല​വി​ള​ക്കു​ക​ൾ മോ​ഷ്ടി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ അ​യ്യ​പ്പ​ൻ​കാ​വ് ചാ​ല​ക്കു​ടി മ​ട​പ്പ​റ​മ്പ് മ​ഠം വീ​ട്ടി​ൽ വാ​സു​ദേ​വ​ൻ(56) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. അ​മ്പ​ല​പ്പു​ഴ പൊ​ലീ​സ് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു​നി​ന്നാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ക്ഷേ​ത്ര​ത്തി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന് ഒ​ടു​വി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്.

Read Also : ‘വിനായകൻ പുള്ളിക്കറിയാവുന്ന ഭാഷയിൽ ഒരഭിപ്രായം പറഞ്ഞു, അതിനയാളുടെ ഫ്ലാറ്റ് അക്രമിക്കണോ’:  സജീവന്‍ അന്തിക്കാട്

നീ​ർ​ക്കു​ന്നം ക​ള​പ്പു​ര​ക്ക​ൽ ക്ഷേ​ത്ര​ത്തി​ലെ പൂ​ജാ​രി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ മോ​ഷ്ടി​ച്ച കേ​സി​ൽ വാ​സു​ദേ​വ​നെ ആ​റു​മാ​സം മു​ൻ​പ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ചാ​ല​ക്കു​ടി​യി​ലും സ​മാ​ന മോ​ഷ​ണ കേ​സു​ക​ൾ ഇ​യാ​ൾ​ക്കെ​തി​രെ നി​ല​വി​ലു​ണ്ടെന്ന് പൊലീസ് പറഞ്ഞു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button