Latest NewsNewsBusiness

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് പോരാട്ടം മുറുകുന്നു! പുതിയ എഐ മോഡലുമായി മെറ്റ

ചാറ്റ്ജിപിടി, ബാർഡ് എന്നിവയെപ്പോലെ മെറ്റ പ്രത്യേക ജനറേറ്റീവ് എഐ ഉൽപ്പന്നം പുറത്തിറക്കിയിട്ടില്ല

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിൽ ചുവടുകൾ ശക്തമാക്കാൻ ഒരുങ്ങി ഫേസ്ബുക്കിന്റെ മാതൃസ്ഥാപനമായ മെറ്റയും. റിപ്പോർട്ടുകൾ പ്രകാരം, ‘ലാമ’ എന്ന എഐ മോഡലിനാണ് മെറ്റ രൂപം നൽകിയിരിക്കുന്നത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്തെ മുൻനിരക്കാരായ ഓപ്പൺ എഐയെയും ഗൂഗിളിനെയും വെല്ലുവിളിച്ചാണ് മെറ്റയുടെ പുതിയ നീക്കം.

ചാറ്റ്ജിപിടി, ബാർഡ് എന്നിവയെപ്പോലെ മെറ്റ പ്രത്യേക ജനറേറ്റീവ് എഐ ഉൽപ്പന്നം പുറത്തിറക്കിയിട്ടില്ല. ഇതിന് പകരമായി ഓപ്പൺ സോഴ്സ് എഐ മോഡലാണ് വികസിപ്പിച്ചിരിക്കുന്നത്. ഓപ്പൺ സോഴ്സ് ആയതിനാൽ, എഐയുടെ സുരക്ഷ ഉറപ്പുവരുത്താൻ കഴിയുന്നതാണ്. കൂടാതെ, ഉപഭോക്താക്കൾക്ക് അവ വിലയിരുത്താനും, പ്രശ്നങ്ങൾ കണ്ടെത്തി പരിഹരിക്കാനും സാധിക്കും. നിലവിൽ, ലാമയുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ മെറ്റ പുറത്തുവിട്ടിട്ടില്ല. 2022 നവംബർ മാസം അവതരിപ്പിച്ച ചാറ്റ്ജിപിടി അതിവേഗത്തിലാണ് വളർച്ച നേടിയത്.

Also Read: അയോധ്യ സന്ദർശിക്കുന്ന വിവിഐപികൾക്ക് 40 ശതമാനം മുറികൾ റിസർവ് ചെയ്യണം, ഹോട്ടൽ ഉടമകൾക്ക് നിർദ്ദേശവുമായി അയോധ്യ ഭരണകൂടം

shortlink

Related Articles

Post Your Comments

Related Articles


Back to top button