‘ഹിന്ദു പുരാണങ്ങൾ അന്ധവിശ്വാസം’: ഷംസീർ ഹിന്ദു സമൂഹത്തോട് മാപ്പു പറയണമെന്ന് ഹിന്ദു ഐക്യവേദി

കോഴിക്കോട്: ഹൈന്ദവവിശ്വാസത്തെ അവഹേളിച്ച് സ്പീക്കർ എഎൻ ഷംസീർ നടത്തിയ വിവാദ പ്രസ്താവന പിൻവലിച്ച് ഹിന്ദു സമൂഹത്തോട് മാപ്പു പറയണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യവേദി. കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ വിദ്യാജ്യോതി പദ്ധതിയുടെ ഉദ്ഘാടനത്തിനിടയിലാണ് ഹിന്ദു പുരാണങ്ങൾക്കെതിരായി എഎൻ ഷംസീർ വിവാദ പ്രസ്താവന നടത്തിയത്.

മറ്റു മതവിഭാഗങ്ങളുടെ ആരാധനാ സംവിധാനങ്ങളെ ബഹുമാനിക്കാനും പുകഴ്ത്താനും ഷംസീറിന് അറിയാമെന്നും എന്നാൽ, ഹിന്ദു പുരാണങ്ങൾ അന്ധവിശ്വാസമാണെന്ന ഷംസീറിന്റെ മനോഭാവം നിയമസഭ സ്പീക്കറുടെ അന്തസിന് നിരക്കാത്തതാണെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി കെ ഷൈനു പറഞ്ഞു.

പാകിസ്ഥാനിൽ നിന്ന് വന്ന സീമയ്ക്ക് ബീഡി വലിക്കാതെ ജീവിക്കാനാകില്ല: യുവതിയുടെ പല രീതികളും സച്ചിന് തലവേദന

‘ക്ഷേത്ര ദർശനം നടത്തുന്ന സ്ത്രീകളെ അപമാനിച്ച പികെ ശ്രീമതിയും അയ്യപ്പനേയും മാളികപ്പുറത്തമ്മയേയും പരിഹസിച്ച എം സ്വരാജും നേരത്തെ ഹിന്ദു വിശ്വാസത്തെ അവഹേളിച്ചിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തുടക്കകാലം മുതൽ ഹിന്ദു വിശ്വാസപ്രമാണങ്ങളെയും ക്ഷേത്ര ആരാധനാ സംവിധാനത്തെയും തകർക്കാൻ ശ്രമിക്കുകയാണ്. എല്ലാ ഹിന്ദു വിശ്വാസികളും എഎൻ ഷംസീറിന്റെ ഈ നീചസമീപനത്തിനെതിരെ രംഗത്തുവരും,’ കെ ഷൈനു വ്യക്തമാക്കി.

Share
Leave a Comment