പ്രതിഷ്ഠാദിന ചടങ്ങുകളോട് അനുബന്ധിച്ച് അയോധ്യ രാമക്ഷേത്രം സന്ദർശിക്കുന്ന വിവിഐപികൾക്ക് മാത്രമായി ഹോട്ടലുകളിൽ 40 ശതമാനം മുറികൾ റിസർവ് ചെയ്യാൻ നിർദ്ദേശം. അയോധ്യ ഭരണകൂടമാണ് ഹോട്ടൽ ഉടമകൾക്ക് നിർദ്ദേശം നൽകിയത്. ജനുവരിയിലാണ് രാമ ജന്മഭൂമിയിൽ പ്രതിഷ്ഠാദിന ചടങ്ങുകൾ നടക്കുന്നത്. പരിപാടിയുടെ കൃത്യമായ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, വിവിഐപികൾക്കുളള മുറികൾ പ്രത്യേകം മാറ്റിവയ്ക്കേണ്ടതാണ്.
ജനുവരി മുതൽ ആരംഭിക്കുന്ന ക്ഷേത്രദർശനത്തിന് മുന്നോടിയായി അയോധ്യയിലെ ഭൂരിഭാഗം ഹോട്ടലുകളിലെയും മുറികൾ ബുക്ക് ചെയ്തിരിക്കുകയാണ്. നഗരത്തിലും അയോധ്യ ധാമിലുമായി ഏകദേശം 150 ഹോട്ടലുകളാണ് ഉള്ളത്. ഇതിൽ 10 ആഡംബര ഹോട്ടലുകളും, 25 ബഡ്ജറ്റ് ഹോട്ടലുകളും, 115 ഇക്കണോമി ഹോട്ടലുകളും, 35 ഗസ്റ്റ് ഹൗസുകളും, 50-ലധികം ഹോംസ്റ്റേകളുമാണ് ഉള്ളത്. അതേസമയം, അയോധ്യയിലെത്തുന്ന ഭക്തർക്കായി പേയ്മെന്റ് ഗസ്റ്റ് സൗകര്യവും ആരംഭിച്ചിട്ടുണ്ട്. ഇതിനായി 41 കെട്ടിടം ഉടമകൾക്കാണ് ഡിവിഷണൽ കമ്മീഷണർ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തിരിക്കുന്നത്.
Also Read: ഇന്‍ഡിഗോ വിമാനക്കമ്പനി തെറ്റുതിരുത്തിയാൽ തീരുമാനം മാറ്റും: ഇപി ജയരാജൻ
Post Your Comments