
തൃശൂർ: സ്കൂൾ വിദ്യാർത്ഥിയുടെ ദേഹത്തേയ്ക്ക് മരശിഖരം ഒടിഞ്ഞു വീണ് പരിക്ക്. സെന്റ് ജോസഫ് ഹൈസ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥി കെ.ആർ. അഭിനവിനാണ് പരിക്കേറ്റത്.
ചേലക്കര പങ്ങാരപ്പിള്ളിയിൽ രാവിലെ ഒൻപതോടെ ആണ് സംഭവം. സ്കൂളിലേക്ക് നടന്ന് പോകുമ്പോഴാണ് മര ശിഖരം ഒടിഞ്ഞ് വീണത്. പരിക്ക് ഗുരുതരമല്ല.
വിദ്യാർത്ഥി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Post Your Comments