Latest NewsKeralaNews

ആശുപത്രിയിൽ പരാക്രമവുമായി യുവാവ്: ചില്ല് തകർത്ത് കഴുത്ത് മുറിച്ചു

കോഴിക്കോട്: ആശുപത്രിയിൽ യുവാവിന്റെ പരാക്രമം. കൊയിലാണ്ടിയിലാണ് സംഭവം. അക്രമാസക്തനായ യുവാവ് ആശുപത്രിയിലെ ഡ്രസിങ് റൂമിന്റെ ചില്ല് അടിച്ചു തകർത്തു.ചില്ല് കഷ്ണമെടുത്ത് ഇയാൾ സ്വയം കഴുത്ത് മുറിക്കാനും ശ്രമിച്ചു. യുവാവിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. യുവാവിനെ ഏറെ പണിപ്പെട്ടാണ് പോലീസുകാർ ശാന്തനാക്കിയത്.

Read Also: ക്ഷേത്രപരിസരത്ത് താമസിച്ച് ക്ഷേത്രങ്ങളിൽ മോഷണം നടത്തുന്ന ‘ഭക്തന്‍’ തൃശൂരിൽ അറസ്റ്റിൽ

നിലവിൽ ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിനിടെ ഒരു പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു. തന്നെ ആരോ അക്രമിക്കാൻ വരുന്നുവെന്ന് പരാതിപ്പെട്ട് കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ എത്തിയതായിരുന്നു യുവാവ്. തുടർന്ന് പോലീസുകാരുമായി സംസാരിച്ച പ്രതി, സ്റ്റേഷനിൽ വച്ച് തന്നെ സ്വയം തലയ്ക്ക് മുറിവേൽപ്പിച്ചു. ഈ മുറിവിന് ചികിത്സയ്ക്കാനാണ് യുവാവിനെ പോലീസുകാർ ആശുപത്രിയിൽ എത്തിച്ചത്. മുറിവ് കെട്ടുന്നതിനിടെയാണ് ആശുപത്രിയിലും യുവാവ് ആക്രമണം നടത്തിയത്.

Read Also: കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളെ ചെറുക്കാൻ ഇലക്കറി കഴിക്കൂ

shortlink

Related Articles

Post Your Comments

Related Articles


Back to top button