Latest NewsNewsBusiness

ആഴ്ചയുടെ അവസാന ദിനം നിറം മങ്ങി ആഭ്യന്തര സൂചികകൾ, നഷ്ടത്തിൽ അവസാനിപ്പിച്ച് വ്യാപാരം

നിഫ്റ്റി മിഡ്ക്യാപ് 0.36 ശതമാനം ഇടിഞ്ഞപ്പോൾ, സ്മോൾ ക്യാപ് 0.72 ശതമാനമാണ് ഉയർന്നത്

ആഴ്ചയുടെ അവസാന ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. വ്യാപാരത്തിന്റെ ആദ്യ ഘട്ടത്തിൽ തന്നെ കാലിടറിയ ആഭ്യന്തര സൂചികകൾ നേട്ടം നിലനിർത്താനാകാതെയാണ് വ്യാപാരം തുടർന്നത്. ബിഎസ്ഇ സെൻസെക്സ് 887.64 പോയിന്റാണ് ഇന്ന് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 66,907.52-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 234.15 പോയിന്റ് നഷ്ടത്തിൽ 19,745-ലാണ് വ്യാപാരം അവസാനിപ്പിച്ചത്.

നിഫ്റ്റിയിൽ ഓട്ടോ, മീഡിയ, പി.എസ്.യു ബാങ്ക് എന്നിവ ഒഴികെയുള്ളവ വിൽപ്പന സമ്മർദ്ദത്തിലായിരുന്നു. നിഫ്റ്റി മിഡ്ക്യാപ് 0.36 ശതമാനം ഇടിഞ്ഞപ്പോൾ, സ്മോൾ ക്യാപ് 0.72 ശതമാനമാണ് ഉയർന്നത്. സെൻസെക്സിൽ ഇന്ന് 1,772 ഓഹരികൾ നഷ്ടത്തിലും, 1,615 ഓഹരികൾ നേട്ടത്തിലും, 127 ഓഹരികൾ മാറ്റമില്ലാതെയുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐസിഐസിഐ ബാങ്ക്, സംവർധന മദേഴ്സൺ, എൽ ആൻഡ് ടി, ബിപിസിഎൽ, ഒഎൻജിസി, എസ്ബിഐ, ഗ്ലെന്‍ ഫാർമ തുടങ്ങിയവയുടെ ഓഹരികൾ മികച്ച പ്രകടനം കാഴ്ചവച്ചു. അതേസമയം, ഇൻഫോസിസ്, ഡാൽമിയ ഭാരത്, കെഫോർജ്, എച്ച്.യു.എൽ തുടങ്ങിയവയുടെ ഓഹരികൾ നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു.

Also Read: രാജ്യത്ത് പച്ചരിയുടെ കയറ്റുമതി നിരോധിച്ച് കേന്ദ്രം, ആഭ്യന്തര വിപണിയിൽ വില കുറയാൻ സാധ്യത

shortlink

Related Articles

Post Your Comments

Related Articles


Back to top button