Latest NewsNewsBusiness

അദാനി ഗ്രൂപ്പിന് ധനസഹായവുമായി പൊതുമേഖല ബാങ്കുകൾ, വായ്പ നൽകുന്നത് ഈ ബാങ്ക്

പദ്ധതിയുടെ മറ്റ് ചെലവുകൾക്കുള്ള ബാക്കി തുക സ്വകാര്യ വായ്പ ദാതാക്കളിൽ നിന്നും സമാഹരിക്കുന്നതാണ്

അദാനി ഗ്രൂപ്പിന് സഹായഹസ്തവുമായി രാജ്യത്തെ പൊതുമേഖല ബാങ്കുകൾ. റിപ്പോർട്ടുകൾ പ്രകാരം, മുന്ദ്രയിലെ അദാനി ഗ്രൂപ്പിന്റെ 34,000 കോടി രൂപയുടെ പോളി ക്ലോറൈഡ് പദ്ധതിയുടെ ചെലവിന്റെ ഒരു ഭാഗമാണ് ധനസഹായമായി നൽകുക. ഇതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള കൺസോർഷ്യം രംഗത്തെത്തിയിട്ടുണ്ട്. പദ്ധതിയുടെ ആദ്യ ഘട്ടത്തിനുള്ള ധനസമാഹരണം പൊതുമേഖലാ ബാങ്കുകളിൽ നിന്ന് നടത്താനാണ് അദാനി ഗ്രൂപ്പിന്റെ ലക്ഷ്യം. ഇത്തരത്തിൽ 14,500 കോടി രൂപയാണ് സമാഹരിക്കുക.

പദ്ധതിയുടെ മറ്റ് ചെലവുകൾക്കുള്ള ബാക്കി തുക സ്വകാര്യ വായ്പ ദാതാക്കളിൽ നിന്നും സമാഹരിക്കുന്നതാണ്. ആദ്യ ഘട്ടത്തിൽ 10 ലക്ഷം ടൺ വാർഷിക ശേഷിയുള്ള പ്ലാന്റാണ് സ്ഥാപിക്കുക. ഏകദേശം ഈ പദ്ധതിക്ക് കീഴിൽ 20,500 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഹിൻഡൻബർഗ് ആരോപണങ്ങളെ തുടർന്ന് ഫെബ്രുവരിയിൽ അദാനി ഗ്രൂപ്പിന് കീഴിലുള്ള നിരവധി പദ്ധതികൾ താൽക്കാലികമായി നിർത്തിവച്ചിരുന്നു. തുടർന്ന് നിരവധി കമ്പനികൾ അദാനി ഗ്രൂപ്പിൽ നിക്ഷേപം നടത്തിയതോടെയാണ് വീണ്ടും തിരിച്ചുവരവിന്റെ പാതയിൽ കമ്പനി എത്തിയത്.

Also Read: വെബ്സൈറ്റ് കുടുക്കി: മൂന്ന് വയസുകാരനായ മകനെ കൊല്ലാന്‍ വാടക കൊലയാളിയെ ഏല്‍പ്പിച്ചു അമ്മ പിടിയില്‍ 

shortlink

Related Articles

Post Your Comments

Related Articles


Back to top button