KeralaLatest NewsNews

ഉമ്മൻ ചാണ്ടിയെ അധിക്ഷേപിച്ചു: സർക്കാർ ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് പോലീസ്

കൊല്ലം: ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച സർക്കാർ ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് പോലീസ്. സമൂഹമാധ്യമത്തിലൂടെ ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച സർക്കാർ ഉദ്യോഗസ്ഥനെതിരെയാണ് കേസെടുത്തിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് ഡിവിഷണൽ അക്കൗണ്ട്‌സ് ഓഫീസർ കൊല്ലം കുന്നത്തൂർ സ്വദേശി ആർ രാജേഷ് കുമാറിനെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Read Also: കാട്ടാനകളുടെയും കടുവകളുടെയും എണ്ണത്തിൽ വലിയ കുറവ്: കണക്കുകൾ പുറത്തുവിട്ട് വനംമന്ത്രി

യൂത്ത് കോൺഗ്രസ് ആണ് രാജേഷിനെതിരെ പരാതി നൽകിയത്. ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലി അർപ്പിച്ച പോസ്റ്റിന് താഴെ വിദ്വേഷകരമായ രീതിയിലാണ് രാജേഷ് പ്രതികരിച്ചിരുന്നത്. തുടർന്നാണ് ഇയാൾക്കെതിരെ കേസെടുത്തത്. നിലവിൽ രാജേഷ് ഒളിവിലാണ്. ഇയാൾക്കായുള്ള തെരച്ചിൽ ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Read Also: ത​മി​ഴ്നാ​ട്ടി​ല്‍ നി​ന്നും കേ​ര​ള​ത്തി​ലേ​ക്ക് ക​ട​ത്താൻ ശ‌്രമം:ല​ഹ​രി വസ്തു​ക്ക​ളു​മാ​യി ര​ണ്ട് യു​വാ​ക്ക​ള്‍ പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button