ഇംഫാല്‍: രണ്ട് സ്ത്രീകളെ നഗ്‌നരാക്കി നടുറോഡിലൂടെ നടത്തിച്ച ശേഷം വയലിലെത്തിച്ച് കൂട്ടബലാല്‍സംഗം ചെയ്‌തെന്ന് ആരോപിച്ചുള്ള മണിപ്പൂരില്‍ നിന്നുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്ന സംഭവത്തിൽ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവത്തിൽ അദ്ദേഹം തന്റെ വേദന രേഖപ്പെടുത്തി. സംഭവം മാന്യമായ ഏതൊരു സമൂഹത്തിനും ലജ്ജാകരമാണെന്ന് അദ്ദേഹം വിശേഷിപ്പിച്ചു. കുറ്റാരോപിതരെ വെറുതെവിടില്ലെന്ന് അദ്ദേഹം രാജ്യത്തെ ജനങ്ങൾക്ക് ഉറപ്പ് നൽകി.
‘എനിക്ക് സങ്കടവും ദേഷ്യവും വരുന്നു. മണിപ്പൂരിലെ സംഭവം സമൂഹത്തിന് നാണക്കേടുണ്ടാക്കുന്നു. മണിപ്പൂരിലെ സംഭവം 140 കോടി ഇന്ത്യക്കാരെ നാണം കെടുത്തുന്നു. ഞാൻ രാജ്യത്തിന് ഉറപ്പ് നൽകുന്നു, ഒരു കുറ്റവാളിയും രക്ഷപ്പെടില്ല. നിയമം അതിന്റെ എല്ലാ ശക്തിയും ഉപയോഗിച്ച് അതിന്റെ വഴിക്ക് പോകും. മണിപ്പൂരിലെ പെൺമക്കൾക്ക് സംഭവിച്ചത് ഒരിക്കലും പൊറുക്കാനാകില്ല’, പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന് മുന്നോടിയായി പ്രധാനമന്ത്രി മോദി പറഞ്ഞു. എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരോട് ക്രമസമാധാനം കൂടുതൽ ശക്തിപ്പെടുത്തണമെന്ന് പ്രധാനമന്ത്രി മോദി ആവശ്യപ്പെട്ടു. പ്രത്യേകിച്ച് സ്ത്രീകളുടെ സുരക്ഷയുടെ കാര്യത്തിൽ.
അതേസമയം, വടിയും മറ്റുമേന്തി ഒരു കൂട്ടം പുരുഷന്‍മാര്‍ രണ്ടു സ്ത്രീകളെ പൂര്‍ണനഗ്നരാക്കി റോഡിലൂടെ നടത്തിക്കുകയും വയലിലേക്ക് വലിച്ചുകൊണ്ടുപോവുകയും ചെയ്യുന്നതാണ് ദൃശ്യത്തിലുള്ളത്. സ്ത്രീകളെ നടത്തിച്ചുകൊണ്ടുപോവുന്നതിനിടെ ശരീരഭാഗങ്ങളില്‍ സ്പര്‍ശിക്കുന്നതും ഭയാനകദൃശ്യങ്ങളിലുണ്ട്. ഇക്കഴിഞ്ഞ മെയ് നാലിന് തലസ്ഥാനമായ ഇംഫാലില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള കാങ്‌പോക്പി ജില്ലയിലാണ് സംഭവം നടന്നതെന്നാണ് റിപ്പോർട്ട്. ക്രൂരമായ അതിക്രമത്തിനിരയാ രണ്ട് സ്ത്രീകളും കുക്കി ഗോത്ര വിഭാഗത്തില്‍ നിന്നുള്ളവരാണെന്ന് കുക്കി ഗോത്രത്തെ പ്രതിനിധീകരിക്കുന്ന ഐടിഎല്‍എഫ് പ്രസ്താവനയില്‍ പറഞ്ഞു.
#WATCH | Prime Minister Narendra Modi says, “…I assure the nation, no guilty will be spared. Law will take its course with all its might. What happened with the daughters of Manipur can never be forgiven.” pic.twitter.com/HhVf220iKV
— ANI (@ANI) July 20, 2023
Post Your Comments