അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ച നടൻ വിനായകന്റെ വീടിന് നേരെ ആക്രമം. താരത്തിന്റെ വീടിന്റെ ജനൽ ചില്ല് തല്ലി തകർക്കുകയും വാതിൽ അടിച്ചു തകർക്കാൻ ശ്രമിക്കുകയും ചെയ്തു. എറണാകുളം ഡി.സി.സി ജനറല്‍ സെക്രട്ടറി അജിത് അമീര്‍ ബാവ നടനെതിരെ കൊച്ചി അസി. പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് താരത്തിന്റെ വീടിന് നേരെ ആക്രമണം ഉണ്ടായത്. ആക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
ഉമ്മന്‍ ചാണ്ടിയെ അപമാനിച്ച വിനായകന് എതിരെ നടപടി സ്വീകരിക്കണമെന്നും നടന്റെ ലഹരിമാഫിയ-ഗുണ്ടാബന്ധങ്ങള്‍ അന്വേഷിക്കണമെന്നുമാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പരാതിയിലെ ആവശ്യം. വിനായകനാണ് സിനിമാമേഖലയിലെ ലഹരിമാഫിയയുടെ തലവനെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. പ്രതിഷേധം ഇരമ്പിയപ്പോൾ നടനെതിരെ പോലീസ് കേസെടുത്തു. എറണാകുളം നോർത്ത് പൊലീസ് ആണ് നടനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഉമ്മന്‍ ചാണ്ടിയുടെ മരണത്തിന് പിന്നാലെ കഴിഞ്ഞ ദിവസമായിരുന്നു നടന്‍ വിനായകന്‍ ഫേസ്ബുക്ക് ലൈവില്‍ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയത്. ആരാണ് ഈ ഉമ്മന്‍ ചാണ്ടി, നിര്‍ത്തിയിട്ട് പോ പത്രക്കാരെ, എന്റെ അച്ഛനും ചത്തു, നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം എന്നൊക്കെയായിരുന്നു വിനായകന്റെ പരാമര്‍ശം. എന്നാല്‍, ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നതോടെ ഈ വീഡിയോ നടന്‍ ഫേസ്ബുക്കില്‍ നിന്ന് പിന്‍വലിച്ചിരുന്നു.
Post Your Comments