Latest NewsNewsIndia

അമ്മയുടെ കയ്യില്‍ നിന്നും താഴെ വീണ കുഞ്ഞിനെ പിടിക്കാനുള്ള മുത്തച്ഛന്‍റെ ശ്രമം വിഫലം, അഴുക്ക്ചാലിൽ വീണ കുഞ്ഞിനെ കാണാതായി

കല്യാണ്‍: കനത്ത മഴയില്‍ പാതിയില്‍ നിര്‍ത്തിയ ട്രെയിനില്‍ നിന്നിറങ്ങി മുന്നോട്ട് നീങ്ങിയ അമ്മയുടെ കയ്യില്‍ നിന്ന് താഴേയ്ക്ക് വീണ കുഞ്ഞിനെ പിടിക്കാനുള്ള മുത്തച്ഛന്‍റെ വിഫലമായി. മുത്തച്ഛന്‍റെ കയ്യില്‍ നിന്ന് വഴുതി അഴുക്ക് ചാലിലേക്ക് വീണ ആറ് മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കാണാതായി. മഹാരാഷ്ട്രയിലെ കല്യാണിലാണ് സംഭവം. ട്രാക്കുകളില്‍ വെള്ളം നിറഞ്ഞതോടെയാണ് ട്രെയിന്‍ സര്‍വ്വീസ് പാതി വഴിക്ക് നിര്‍ത്തിയത്. കല്യാണിനും താക്കുരിലി സ്റ്റേഷനും ഇടയില്‍ ആയിരുന്നു സംഭവം.

വെള്ളക്കെട്ട് കൂടിയതോടെ, ട്രെയിന്‍ നിര്‍ത്തിയിട്ട സ്ഥലത്ത് നില്‍ക്കുന്നത് സുരക്ഷിതമല്ലെന്ന് കണ്ടതോടെയായിരുന്നു ആംബര്‍നാഥ് ലോക്കല്‍ ട്രെയിന്‍ പാളത്തിന് സമീപത്ത് കൂടി കുഞ്ഞിനെ കൊണ്ട്‌ അമ്മയും മുത്തച്ഛനും കുഞ്ഞിനെയും കൊണ്ട്‌ നടന്നത്. അമ്മയായിരുന്നു കുഞ്ഞിനെ പിടിച്ചിരുന്നത്. ഇതിനിടയില്‍ ട്രാക്കില്‍ കാലുടക്കി കുഞ്ഞ് അമ്മയുടെ കയ്യില്‍ നിന്ന് താഴേയ്ക്ക് വീഴുകയായിരുന്നു.

കുഞ്ഞിനെ പിടിക്കാനായി മുത്തച്ഛന്‍ ശ്രമിച്ചെങ്കിലും കുഞ്ഞ് വഴുതി സമീപത്തെ അഴുക്ക് ചാലിലേക്ക് വീഴുകയായിരുന്നു. നിറഞ്ഞ് ഒഴുകയായിരുന്ന അഴുക്ക് ചാലില്‍ നിമിഷ നേരം കൊണ്ട് കുഞ്ഞിനെ കാണാതായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button