Latest NewsNewsIndia

ബെംഗളൂരുവില്‍ വന്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ട അഞ്ച് ഭീകരര്‍ പിടിയില്‍

ഭീകരാക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് ബെംഗളൂരു നഗരം

ബെംഗളൂരു: ബെംഗളൂരു നഗരത്തില്‍ വന്‍ സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിട്ട അഞ്ച് ഭീകരരെ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നഗരത്തില്‍ വന്‍ സ്‌ഫോടനം നടത്താന്‍ പദ്ധതിയിട്ടുണ്ടെന്ന് ഇന്റലിജന്‍സിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിലാണ് ഭീകരര്‍ പിടിയിലായത്. സയ്യിദ് സുഹേല്‍ , ഉമര്‍ , ജുനൈദ്, മുദാസിര്‍ , ജാഹിദ് എന്നീ അഞ്ച് ഭീകരരാണ് പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും ഒന്നിലധികം സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്.

Read Also: ബാ​ർ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മം: ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

4 വാക്കി ടോക്കികള്‍, 7 നാടന്‍ തോക്ക്, 42 വെടിയുണ്ടകള്‍, വെടിമരുന്ന്, കഠാരകള്‍, സാറ്റലൈറ്റ് ഫോണുകള്‍, ഗ്രനേഡുകള്‍ എന്നിവയാണ് ഭീകരരില്‍ നിന്നും കണ്ടെത്തിയിരിക്കുന്നത്. ഇവര്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ ഭീകരാക്രമണം നടത്താന്‍ ഒരുങ്ങിയിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ ജുനൈദ് 2017 ല്‍ നടന്ന കൊലപാതകക്കേസില്‍  ബെംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു. ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങിയതാണെന്ന് പൊലീസ് അറിയിച്ചു.

ജുനൈദിന് ജമാഅത്തെ ഇസ്ലാമി എന്ന സംഘടനയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. സംഘടനയിലെ പ്രവര്‍ത്തകരും ജുനൈദും തമ്മിലുള്ള ഫോണ്‍ സംഭാഷണം പൊലീസിന് ലഭിച്ചു. തിരക്കുള്ള സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് തീവയ്പ്പ് നടത്താനുള്ള പരിശീലനം ജുനൈദിനും കൂട്ടാളികള്‍ക്കും സംഘടനയില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button