KeralaLatest NewsNews

നടൻ ഗോവിന്ദ് പത്മസൂര്യയുടെ കാർ അപകടത്തിൽപ്പെട്ടു

സിനിമാതാരം ഗോവിന്ദ് പത്മസൂര്യയുടെ കാർ അപകടത്തിൽപ്പെട്ടു. ദേശമംഗലം തലശ്ശേരിയിൽ വെച്ചാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട വാഹനം റോഡരികിൽ നിർത്തിയിരുന്ന സാൻഡ്രോ കാറിന്റെ പിൻ ഭാഗത്ത് ഇടിച്ച് നിൽക്കുകയായിരുന്നു. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സംഭവം ഉണ്ടായത്. റോഡിലുണ്ടായിരുന്ന ട്രാവലർ വാനും മറ്റൊരു കാറും തമ്മിലും കൂട്ടിയിടിച്ചിട്ടുണ്ട്. താരത്തിനുൾപ്പടെ ആർക്കും അപകടത്തിൽ പരിക്കില്ല എന്നാണ് വിവരങ്ങൾ.

അതേസമയം അപകടത്തിന്റെ കാരണം വ്യക്തമല്ല. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. മ്യൂസിക്കല്‍ മിനി ഫീച്ചര്‍ ഫിലിമായ കാർത്തി കല്യാണിയാണ് ഗോവിന്ദ് പത്മസൂര്യയുടെ പുതിയ ചിത്രം. അഞ്ജു കുര്യനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിലെ ഒരു പ്രൊമോ സോംഗ് രണ്ട് ദിവസം മുന്‍പ് പുറത്തെത്തിയിരുന്നു. വന്‍ പ്രതികരണമാണ് ഗാനത്തിന് യുട്യൂബില്‍ ലഭിക്കുന്നത്.

shortlink

Post Your Comments


Back to top button