ഉപഭോക്താക്കളുടെ കാത്തിരിപ്പിന് വിരാമമിട്ട് ട്വിറ്റർ. പരസ്യ വരുമാനത്തിന്റെ പങ്ക് ഉപഭോക്താക്കൾക്ക് ലഭ്യമാകുന്ന പുതിയ ഫീച്ചറാണ് ഇത്തവണ ട്വിറ്ററിൽ ആക്ടിവേറ്റ് ആയിരിക്കുന്നത്. ദിവസങ്ങൾക്ക് മുൻപ് തന്നെ ഈ ഫീച്ചറിനെ കുറിച്ചുള്ള സൂചനകൾ ട്വിറ്റർ പങ്കുവെച്ചിരിക്കുന്നു. ഇതിന് പിന്നാലെയാണ് പരസ്യ വരുമാനത്തിന്റെ ഒരു പങ്ക് ഉപഭോക്താക്കൾക്കും ലഭിച്ചു തുടങ്ങിയത്. ‘ആഡ് റെവന്യൂ ഷെയറിംഗ്’ ക്രിയേറ്റർ സബ്സ്ക്രിപ്ഷൻ പ്രോഗ്രാമുകളിൽ സൈൻഅപ്പ് ചെയ്ത ക്രിയേറ്റർമാർക്ക് മാത്രമാണ് നിലവിൽ വരുമാനം ലഭിച്ചിട്ടുള്ളത്. കൂടാതെ, സ്ട്രൈപ്പ് പേയ്മെന്റ് സപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിലെ ഉപഭോക്താക്കൾക്ക് മാത്രമാണ് പണം ലഭിക്കുകയുള്ളൂ.
ഉപഭോക്താക്കൾക്ക് 21 ലക്ഷം രൂപ വരെ ഇത്തരത്തിൽ വരുമാനമായി ലഭിച്ചിട്ടുണ്ട്. പ്രമുഖ യൂട്യൂബറായ മിസ്റ്റർ ബീസ്റ്റീനാണ് 25,000 ഡോളർ അഥവാ 21 ലക്ഷം രൂപ ട്വിറ്ററിൽ നിന്നും ലഭിച്ചത്. ക്രിയേറ്ററിന്റെ പരസ്യ വരുമാന പങ്കിടൽ പ്രോഗ്രാമിന്റെ ഭാഗമാകുന്നതിനായി ഉപഭോക്താക്കൾ ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ എടുക്കേണ്ടതുണ്ട്. കൂടാതെ, വെരിഫൈഡ് ഓർഗനൈസേഷനുകൾക്കും ഈ ഫീച്ചർ പ്രയോജനപ്പെടുത്താവുന്നതാണ്. കഴിഞ്ഞ മൂന്ന് മാസങ്ങളിൽ ഓരോ പോസ്റ്റുകൾക്കും ഏറ്റവും കുറഞ്ഞത് അഞ്ച് ദശലക്ഷം ഇംപ്രഷനുകളെങ്കിലും ഉണ്ടായിരിക്കേണ്ടതാണ്. നിലവിൽ, ഇന്ത്യൻ ഉപഭോക്താക്കൾക്ക് ഈ ഫീച്ചർ ലഭ്യമാകുകയില്ല.
Also Read: ബിജെപിക്ക് എതിരെ അങ്കം കുറിക്കാന്‍ ഇന്ത്യ vs എന്‍ഡിഎ: പുതിയ പേര് പ്രഖ്യാപിച്ച് പ്രതിപക്ഷ സഖ്യം
Post Your Comments