KeralaLatest NewsNews

ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങി: വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം

കണ്ണൂർ: ക്ഷേത്ര കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. മട്ടന്നൂർ ഹയർ സെക്കൻഡറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർത്ഥി ഭവിനയ് കൃഷ്ണയാണ് (15) മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ക്രിക്കറ്റ് കളി കഴിഞ്ഞ് മട്ടന്നൂർ മഹാദേവ ക്ഷേത്ര കുളത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. കൂട്ടുകാർക്കൊപ്പം മറുകരയിലേയ്ക്ക് നീന്തുന്നതിനിടെയാണ് അപകടം സംഭവിച്ചത്.

Read Also: രണ്ട് കുട്ടികളുടെ മാതാവായ സ്ത്രീയോട് വിവാഹാഭ്യര്‍ത്ഥന : നിരസിച്ചപ്പോള്‍ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമം

ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ഭവിനയ് കൃഷ്ണയെ കൈപിടിച്ച് ഉയർത്തി രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് സമീപവാസികൾ കുളത്തിൽ തിരച്ചിൽ നടത്തി വിദ്യാർത്ഥിയെ കരയ്ക്കെടുത്തു. ഉടൻ തന്നെ വിദ്യാർത്ഥിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ചികിത്സയിലായിരുന്ന വിദ്യാർത്ഥി ഇന്ന് വൈകിട്ടോടെയാണ് മരിച്ചത്.

Read Also: കേരളരാഷ്ട്രീയത്തിലെ ഒരു അധ്യായമാണ് അവസാനിച്ചത്: ഉമ്മൻചാണ്ടിയ്ക്ക് അനുശോചനം അറിയിച്ച് എ വിജയരാഘവൻ

shortlink

Related Articles

Post Your Comments

Related Articles


Back to top button