KeralaLatest NewsNews

ഹൈക്കോടതി ഇന്ന് പ്രവർത്തിക്കില്ല, കേസുകൾ നാളെ പരിഗണിക്കും

കൊച്ചി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഹൈക്കോടതി ഇന്ന് പ്രവർത്തിക്കില്ല. ഇന്ന് പരിഗണിക്കേണ്ട കേസുകൾ കോടതി നാളെ പരിഗണിക്കും.

പരേതനോടുളള ആദരസൂചകമായി കെഎസ്ഇബിയും ഇന്ന് പ്രവർത്തിക്കില്ല. സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ബാങ്കുകൾ, പൊതുമേഖല സ്ഥാപനങ്ങൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സ്റ്റാറ്റിയൂട്ടറി സ്ഥാപനങ്ങൾ എന്നിവയ്‌ക്കും ഇന്ന് അവധിയായിരിക്കും.

ഇന്ന് ഉച്ചയ്‌ക്ക് 1.30 ഓടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിയ്‌ക്കും. ദർബാർ ഹാളിലും, കെപിസിസിയിലും, ജഗതിയിലെ പുതുപ്പള്ളി ഹൗസിലും പൊതുദർശനം ഉണ്ടായിരിക്കും. വ്യാഴാഴ്ച ഉച്ചയ്‌ക്ക് രണ്ട് മണിയ്‌ക്ക് പുതുപ്പള്ളി പള്ളിയിൽ സംസ്‌കാര ചടങ്ങുകൾ നടക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button