Latest NewsKeralaNews

ഉമ്മൻ ചാണ്ടിയുടെ പിതൃസഹോദരി അന്തരിച്ചു

കോട്ടയം: ഉമ്മൻ ചാണ്ടിയുടെ പിതൃസഹോദരി അന്തരിച്ചു. പുതുപ്പള്ളി കിഴക്കേക്കര തങ്കമ്മ കുര്യനാണ് മരിച്ചത്. 94 വയസായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലായിരിക്കവെയായിരുന്നു അന്ത്യം. ഇവരുടെ സംസ്‌കാരം പിന്നീട് നടക്കും.

Read Also: ഭവന വായ്പ എടുക്കുന്നവർക്ക് ആശ്വാസ വാർത്ത! പ്രോസസിംഗ് ഫീസിലെ പുതിയ മാറ്റങ്ങൾ അറിയാം

ഉമ്മൻ ചാണ്ടിയുടെ മൃതദേഹം പൊതുദർശനത്തിന് വെച്ചിരിക്കെയാണ് കുടുംബത്തിൽ വീണ്ടുമൊരു മരണം കൂടി നടന്നിരിക്കുന്നത്. ഉമ്മൻ ചാണ്ടിയുടെ മൃതദേഹം തിരുവനന്തപുരം ജഗതിയിലെ അദ്ദേഹത്തിന്റെ വസതിയായ പുതുപ്പള്ളി ഹൗസിൽ എത്തിച്ചു.

2.20-ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം വിലാപയാത്രയായാണ് വസതിയിലെത്തിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉൾപ്പെടെയുള്ള നേതാക്കൾ വിലാപയാത്രയെ അനുഗമിച്ചു. ആയിരക്കണക്കിനാളുകളാണ് അന്തിമോപചാരം അർപ്പിക്കാനായി വസതിയിൽ എത്തിയത്.

Read Also: പാൻ കാർഡുമായി ബന്ധപ്പെട്ട ഈ ആശങ്കകൾക്ക് വ്യക്തത വരുത്തി ആദായ നികുതി വകുപ്പ്, കൂടുതൽ വിവരങ്ങൾ അറിയാം

shortlink

Related Articles

Post Your Comments

Related Articles


Back to top button