ഈരാറ്റുപേട്ട: യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് പൂഞ്ഞാര്‍ സ്വദേശിയില്‍നിന്ന് അഞ്ച് ലക്ഷം രൂപയോളം തട്ടിയെടുത്ത കേസില്‍ റിക്രൂട്ട്മെന്റ് ഏജന്‍സി ഉടമ അറസ്റ്റിൽ. ഇടുക്കി ഇല്ലിചുവട് സ്വദേശിനി മാളികയില്‍ ഹിനോ ലിനിലിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈരാറ്റുപേട്ട പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
ഹിനോയുടെ ഉടമസ്ഥതയിലുള്ള അങ്കമാലിയിലെ ഹൈസണ്‍ കണ്‍സള്‍ട്ടന്‍സി പൂഞ്ഞാര്‍ സ്വദേശിയുടെ ഭാര്യക്ക് യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് അഞ്ചുലക്ഷം രൂപയോളം തട്ടിയെടുത്ത ശേഷം ജോലി നല്‍കാതെ കബളിപ്പിക്കുകയായിരുന്നു.
Read Also : മരിച്ച് പോയ മകന്റെ ‘കൈകളിൽ’ പിടിച്ച് അവന്റെ ജന്മദിനത്തിന് കേക്ക് മുറിച്ച് മാതാപിതാക്കൾ; നൊമ്പരക്കാഴ്ച
പരാതിയുടെ അടിസ്ഥാനത്തില്‍ ഈരാറ്റുപേട്ട പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഹിനോയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഇവര്‍ക്കെതിരെ മുരിക്കാശേരി, അങ്കമാലി ഉള്‍പ്പടെ മറ്റ് പൊലീസ് സ്റ്റേഷനുകളില്‍ സമാനമായ രീതിയിലുള്ള കേസുകളുണ്ട്. അറസ്റ്റിലായ യുവതിയെ കോടതിയിൽ ഹാജരാക്കും.
Post Your Comments