KeralaLatest NewsNews

വ്യക്തിബന്ധങ്ങളിൽ ഊഷ്മളത കാത്തുസൂക്ഷിച്ച നേതാവ്: ഉമ്മൻചാണ്ടിയ്ക്ക് അനുശോചനവുമായി എം എ ബേബി

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടിയ്ക്ക് അനുശോചനം അറിയിച്ച് സിപിഎം നേതാവ് എം എ ബേബി. കേരളരാഷ്ട്രീയത്തിൽ നിറഞ്ഞു നിന്ന ശ്രീ ഉമ്മൻ ചാണ്ടിയുടെ മരണം വളരെ ദു:ഖകരമാണെന്ന് അദ്ദേഹം പറഞ്ഞു.

Read Also: വാഹനാപകടത്തില്‍ പെടുന്നവര്‍ക്ക് സർക്കാർ വൻതുക നൽകുമെന്ന് തെറ്റിദ്ധരിച്ചു; ബസിന് മുന്നില്‍ ചാടിയ 45കാരിക്ക് ദാരുണാന്ത്യം

രാഷ്ട്രീയ വിയോജിപ്പുകളെ വകഞ്ഞുമാറ്റി വ്യക്തിബന്ധങ്ങളിൽ ഊഷ്മളത കാത്തുസൂക്ഷിക്കുവാൻ വലിയതാല്പര്യമാണ് അദ്ദേഹം എന്നും പിന്തുടർന്നു പോന്നത്. അദ്ദേഹം പ്രതിപക്ഷ നേതൃത്വത്തിലുണ്ടായിരുന്ന കാലത്താണ് വി എസ് അച്യുതാനന്ദൻ സർക്കാരിന്റെ ഭാഗമായി പ്രവർത്തിച്ചത്. രൂക്ഷമായ ഏറ്റുമുട്ടലുകൾ നിയമസഭാജീവിതത്തിന്റെ അവിഭാജ്യഭാഗമാണല്ലോ. എന്നാൽ, സഹകരണത്തിന്റെ അന്തസ്സുള്ള അനുഭവങ്ങളും അനേകം. അതിലൊന്ന്, പഠന ഗുണമേന്മ ഉയർത്തുന്നതിന്റെ ഭാഗമായി അദ്ധ്യാപകപരിശീലനത്തിന് ഏതാനും ശനിയാഴ്ചകൾ കൂടി സഹകരിക്കുവാൻ അദ്ധ്യാപക സംഘടനകളെ സമ്മതിപ്പിക്കുന്ന വിഷയമായിരുന്നു. പ്രതിപക്ഷവുമായി ബന്ധമുള്ള അദ്ധ്യാപകസംഘടനകൾ ശക്തമായി എതിർത്താൽ ഈ പദ്ധതി പിന്നെ നടപ്പാക്കുക പ്രയാസകരമായിരിക്കുമെന്ന് വ്യക്തം. പ്രതിപക്ഷ നേതാവായിരുന്ന ഉമ്മൻചാണ്ടിക്ക് കാര്യങ്ങൾ വിശദീകരിച്ചുകൊടുത്തപ്പോൾ പൂർണ്ണ സഹകരണം ഉറപ്പുതന്നു. അത് അദ്ദേഹം പാലിക്കുകയും ചെയ്തുവെന്ന് എം എ ബേബി ചൂണ്ടിക്കാട്ടി.

എപ്പോഴും ജനമദ്ധ്യത്തായിരിക്കുന്നത് അദ്ദേഹത്തിന് ഒരു ലഹരിയായിരുന്നു. ബംഗളൂരുവിൽ ചികിത്സയിലായിരുന്നപ്പോൾ ആശുപത്രിയിൽ ചെന്ന് കണ്ടതാണ് അവസാന സന്ദർഭം. ഏതാണ്ടൊരു പൂർണ്ണജീവിതത്തിനു ശേഷമാണ് അദ്ദഹം നമ്മെ വിട്ടുപിരിയുന്നത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും പാർട്ടി പ്രവർത്തകർക്കുമൊപ്പം ദു:ഖത്തിൽ പങ്കുചേരുന്നുവെന്നും എം എ ബേബി കൂട്ടിച്ചേർത്തു.

Read Also: പ​ള്ളി ഭ​ണ്ഡാ​രം കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം, സംഭവം സി.സി ടി.വിയിൽ ലൈവായി കണ്ട് വൈദികൻ: അറസ്റ്റ്

shortlink

Related Articles

Post Your Comments

Related Articles


Back to top button